'അദൃശ്യജാലകങ്ങളി'ലെ പേരില്ലാത്ത യുവാവ്; പുതിയ സിനിമയിലെ ടൊവീനോയുടെ ലുക്ക് വൈറല്‍

ഡോ. ബിജുവിന്റെ പുതിയ ചിത്രം അദൃശ്യ ജാലകങ്ങളിലെ ടൊവീനോയുടെ ലുക്ക് വൈറലാകുന്നു. ഇതുവരെ കാണാത്ത വളരെ വേറിട്ട ലുക്കിലാണ് നടന്‍ ഈ സിനിമയിലെത്തുന്നത്.

അദൃശ്യജാലകങ്ങളിലെ പേരില്ലാത്ത യുവാവിനെ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്നും നമുക്ക് ചുറ്റുമുള്ള ഇത്തരക്കാരിലൊരാളെ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും ടൊവീനോ ചിത്രത്തിനൊപ്പം കുറിച്ചു.

ടൊവീനോ തോമസിന് പുറമേ നിമിഷ സജയന്‍, ഇന്ദ്രന്‍സ് എന്നിവര്‍ ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നുണ്ട്. . ചിത്രം പുഷ്പയടക്കം തെലുങ്കില്‍ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള മൈത്രി മൂവി മേക്കേഴ്‌സ് ആണ് നിര്‍മിക്കുന്നത്. എല്ലാനര്‍ ഫിലിംസിന്റെ ബാനറില്‍ രാധിക ലാവുവും ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും നിര്‍മ്മാണ പങ്കാളികളാണ്.

Read more

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ എത്തി. യദു രാധാകൃഷ്ണന്‍ ഛായാഗ്രഹണവും പട്ടണം ഷാ മേക്കപ്പും നിര്‍വഹിക്കുന്നു.