'പുരുഷന്മാരുടെ ലോകത്ത്, ധീരയായ ഒരു സ്ത്രീ', കുന്ദവായ് രാജകുമാരിയായി തൃഷ; പൊന്നിയൻ സെൽവൻ ക്യാരക്ടർ പോസ്റ്റർ പുറത്ത്

മണിരത്നം ചിത്രം പൊന്നിയൻ സെൽവനിലെ തൃഷയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. കുന്ദവായ് രാജകുമാരിയുടെ വേഷത്തിലാണ് ചിത്രത്തിൽ തൃഷ എത്തിയിരിക്കുന്നത്. “പുരുഷന്മാരുടെ ലോകത്ത്, ധീരയായ ഒരു സ്ത്രീ, കുന്ദവായ് രാജകുമാരിയെ അവതരിപ്പിക്കുന്നു,” അടിക്കുറിപ്പിനൊപ്പം പ്രൗഡിയിൽ കുന്ദവായ് രാജകുമാരിയുടെ വേഷത്തിലെത്തിയ തൃഷയുടെ ചിത്രവും നിർമ്മാതക്കൾ ട്വിറ്ററിലൂടെ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.

മൂന്ന് വർഷം നീണ്ടതായിരുന്നു പൊന്നിയൻ സെൽവന്റെ ചിത്രീകരണം. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം പ്രേക്ഷകർക്ക് മുൻപിൽ എത്തുക. രചയിതാവ് കൽക്കി കൃഷ്ണമൂർത്തി എഴുതിയ അതേ പേരിലുള്ള ഒരു ചരിത്ര-ഫിക്ഷൻ നോവലിനെ അടിസ്ഥാനമാക്കിയാണ് പൊന്നിയൻ സെൽവൻ എന്ന ചിത്രം.

ചോള വംശത്തിലെ രാജരാജ ചോളൻ ഒന്നാമൻ്റെ കഥയാണ് നോവൽ പറയുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി സെപ്റ്റംബർ 30ന് ചിത്രം തിയേറ്ററുകളിൽ എത്തും. വിക്രം, കാർത്തി, ഐശ്വര്യ റായ് ബച്ചൻ എന്നിവരുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു.

Read more

മണിരത്നവും ലൈക്ക പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. എ ആർ റഹ്മാൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന് രവി വർമ്മൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.