ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി ഉലകനായകന്റെ പാരാ സോങ്; ജൂലൈ 12ന് ഇന്ത്യന്‍ 2 തീയറ്ററുകളിലേക്ക്

ശങ്കറിന്റെ സംവിധാനത്തില്‍ 1996ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ നായകനായ ഇന്ത്യന്‍ സിനിമയുടെ രണ്ടാം ഭാഗത്തിനായി ലോകം മുഴുവന്‍ കാത്തിരിപ്പിലാണ്. ശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ഇന്ത്യന്‍ 2ന്റെ ഓരോ അപ്‌ഡേറ്റ്‌സും ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.

ചിത്രത്തിന്റെ ആദ്യ ഗാനം പാരാ പുറത്തുവന്നതിന് പിന്നാലെ ആരാധകര്‍ വലിയ ആവേശത്തിലാണ്. ആദ്യ ഗാനം പുറത്തുവന്ന് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ വലിയ ജനപ്രീതിയാണ് ഗാനത്തിന് ലഭിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു അപ്‌ഡേഷന്‍ കൂടി പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനുവേണ്ടി ഗോകുലം ഗോപാലന്‍ സ്വന്തമാക്കി. ജൂലൈ 12ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. എസ്‌ജെ സൂര്യ, ബോബി സിന്‍ഹ, കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ് എന്നിവര്‍ ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തുന്നു.

Read more

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രവി വര്‍മ്മന്‍ ആണ്. പീറ്റര്‍ ഹെയ്ന്‍, അന്‍പറിവ്, സ്റ്റണ്ട് സില്‍വ എന്നിവരാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളൊരുക്കുന്നത്.