പതിനായിരം ഷോകള്‍ പിന്നിട്ട് മമ്മൂട്ടി ചിത്രം ഉണ്ട; സിനിമയ്ക്ക് ഇതുവരെ 30 കോടിയുടെ ഗ്രോസ്

മമ്മൂട്ടി – ഖാലിദ് റഹമാന്‍ ചിത്രം ഉണ്ട നാലാം വാരത്തിലും മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്നു. ഇതുവരെ 10000 ഷോകള്‍ ചിത്രം പിന്നിട്ട് കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. നാലാം വാരത്തിലേക്ക് കടക്കുമ്പോഴും 100-ല്‍ പരം കേന്ദ്രങ്ങളില്‍ റിലീസ് തുടരുന്നുവെന്നതും ശ്രദ്ധേയമാണ്.

19-ന് യു.എ.ഇയിലും ജി.സി.സിയിലും റിലീസ് ആയ ഉണ്ട യു.എ.ഇയില്‍. 55 സ്‌ക്രീനുകളിലും ജി.സി.സിയില്‍ 37 സ്‌ക്രീനുകളിലുമെത്തി. വളരെ മികച്ച പ്രേക്ഷക – നിരൂപക പിന്തുണയോടെയാണ് ഉണ്ട മുന്നേറുന്നത്. മൂവി മില്‍, ജെമിനി സ്‌റുഡിയോസുമായി ചെയ്ത് ഉണ്ട നിര്‍മ്മിച്ചത് കൃഷ്ണന്‍ സേതുകുമാര്‍ ആണ്.

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഉണ്ട ഒരുക്കിയിരിക്കുന്നത്. ഛത്തീസ്ഗഢിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹര്‍ഷാദാണ്.

Read more

സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍ സി.പി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.ചിത്രത്തില്‍ ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, സംവിധായകന്‍ രഞ്ജിത്ത് എന്നിവരും വേഷമിടുന്നു. ആസിഫ് അലി, വിനയ് ഫോര്‍ട്ട്, സുധി കോപ്പ എന്നിവര്‍ അതിഥി വേഷത്തിലും ചിത്രത്തിലെത്തുന്നുണ്ട്. സജിത് പുരുഷനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം.