പൗരത്വ ബില്ലിന് എതിരെ മമ്മൂട്ടി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍; ഐ.എഫ്.എഫ്.കെയില്‍ പ്രതിഷേധം

രാജ്യവ്യാപകമായി ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായ പൗരത്വ ഭേദഗതി ബില്ലിനെ ശക്തമായി എതിര്‍ത്ത് മമ്മൂട്ടി ചിത്രം “ഉണ്ട”യുടെ അണിയറ പ്രവര്‍ത്തകര്‍ ഐ.എഫ്.എഫ്.കെ വേദിയില്‍ പ്രതിഷേധിച്ചു. “ഉണ്ട” യുടെ പ്രദര്‍ശനവേദിയിലാണ് അണിയറ പ്രവര്‍ത്തകര്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധമുയര്‍ത്തിയത്.

ചിത്രത്തിന്റെ സംവിധായകന്‍ ഖാലിദ് റഹമാന്‍, എഴുത്തുകാരന്‍ ഹര്‍ഷാദ് എന്നിവരുള്‍പ്പടെയുള്ള അണിയറ പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. എന്‍ആര്‍സി, ഭേദഗതി ബില്ലിനെതിരായ പ്ലക്കാര്‍ഡുമായാണ് സംഘം വേദിയിലെത്തിയത്. ഇന്നലെയാണ് ചലച്ചിത്ര മേളയില്‍ “ഉണ്ട”യുടെ പ്രദര്‍ശനം നടന്നത്.

Read more

ഛത്തീസ്ഗഢിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് ഉണ്ട. ചിത്രത്തില്‍ സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍ സി.പി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.