അഞ്ജു കുര്യനുമായി ഉണ്ണി മുകുന്ദന്‍ പ്രണയത്തിലോ? കാമുകിയുടെ പേര് പറയാന്‍ പറ്റില്ലെന്ന് താരം

പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തോടുള്ള ഉണ്ണി മുകുന്ദന്റെ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. പ്രമുഖ നടിമാരുടെയടക്കം പേരില്‍ ഗോസിപ്പുകള്‍ വന്നെങ്കിലും മലയാള സിനിമയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറായി തുടരുകയാണ് ഉണ്ണി മുകുന്ദന്‍.

മേപ്പടിയാന്‍ എന്ന ചിത്രമാണ് ഉണ്ണിയുടെതായി തിയേറ്ററില്‍ എത്തുന്നത്. ചിത്രത്തിലെ നായിക അഞ്ജു കുര്യനുമായി ഉണ്ണി പ്രണയത്തിലാണ് എന്ന വാര്‍ത്തകളും ഇടയ്ക്ക് പ്രചരിച്ചിരുന്നു. ഇതിന് പിന്നിലെ സത്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

അഞ്ജുവുമായി പ്രണയത്തിലാണോ എന്ന ചോദ്യത്തിന് അല്ല എന്നാണ് ഉണ്ണിയുടെ പ്രതികരണം. എങ്കില്‍ വേറെ ആരുമായിട്ടാണ് പ്രണയം എന്ന ചോദ്യത്തിന് പേര് പറയാന്‍ പറ്റില്ലെന്നും കുറേ പ്രണയങ്ങള്‍ ഇപ്പോഴുമുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

Read more

എല്ലാവര്‍ക്കും എപ്പോഴും പ്രണയം ഉണ്ടാവും. അതിപ്പോള്‍ വ്യക്തിയോടോ മറ്റ് എന്തിനോടോ ആയിരിക്കാം. കല്യാണം എപ്പോഴാണെന്ന് ഒന്നും അറിയില്ല എന്നാണ് ഉണ്ണി മുകുന്ദന്‍ കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.