വെട്രിമാരന്റെ തിരക്കഥയിൽ ഉണ്ണി മുകുന്ദൻ വീണ്ടും തമിഴിലേക്ക്; നായകൻ സൂരി

ഇന്ത്യൻ സിനിമകളിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ വെട്രിമാരൻ തിരക്കഥ ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നടൻ ഉണ്ണി മുകുന്ദനും. സൂരിയും ശശികുമാറും പ്രധാനവേഷങ്ങളിൽ എത്തുന്ന ‘ കുരുടൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് താരം എത്തുന്നത്. ദുരൈ സെന്തിൽ കുമാർ ആണ് ചിത്രത്തിന്റെ സംവിധാനം.

കാക്കി സട്ടൈ, എതിർ നീച്ചൽ, കൊടി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാണ് ദുരൈ സെന്തിൽ. മലയാളത്തിന്റെ ശിവദയും ചിത്രത്തിലുണ്ട്. സമുദ്രക്കനി, രേവതി ശർമ, മൊട്ട രാജേന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

വെട്രിമാരന്റെ ഗ്രാസ് റൂട്ട് ഫിലിം കമ്പനിയും ലാർക് സ്റ്റുഡിയോസും ചേർന്നാണ് നിർമാണം. ഛായാഗ്രഹണം ആർതർ വിൻസൺ. യുവ ശങ്കര്‍ രാജയാണ് സിനിമയിലെ പാട്ടുകൾക്ക് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. സൂപ്പർ ഹിറ്റ് ചിത്രം ‘വിടുതലൈ’ക്ക് ശേഷം വെട്രിമാരൻ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്.

Read more

സൂരിയെ പ്രധാന കഥാപാത്രമായി വെട്രിമാരൻ ഒരുക്കിയ വിടുതലൈ വാൻ വിജയമായിരുന്നു. ചിത്രത്തിൽ പൊലീസുകാരനായാണ് സൂരി എത്തിയത്.