ജല്ലിക്കട്ട് പശ്ചാത്തലത്തില്‍ സൂര്യയുടെ 'വാടിവാസൽ'; വെട്രിമാരന്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്‌

സൂര്യ ആരാധകര്‍ക്ക് സമ്മാനവുമായി സംവിധായകന്‍ വെട്രിമാരന്‍. താരം നാല്‍പത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ വെട്രിമാരന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ആണ് പുറത്തു വിട്ടിരിക്കുന്നത്. “വാടിവാസൽ” എന്ന് പേരിട്ട ചിത്രത്തില്‍ വേറിട്ട ലുക്കിലാണ് സൂര്യ എത്തുന്നത്.

കലിപ്പ് ലുക്കിലുള്ള പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സൂര്യയുടെ ക്യാരക്ടര്‍ ഡിസൈനാണിത്. “വട ചെന്നൈ”, “അസുരന്‍” എന്ന സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് വെട്രിമാരന്‍. സി.എസ് ചെല്ലപ്പ തിരക്കഥ ഒരുക്കിയ ചിത്രം ഒരു കാളയുടെയും അതിനെ പിടിക്കുന്നയാളുടെയും കഥയാണ് പറയുക.

Image

ജല്ലിക്കെട്ടിന് എതിരെ സംസാരിക്കുന്ന ചിത്രമാകും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. അസുരന്‍ ചിത്രം നിര്‍മ്മിച്ച കലൈപുലി എസ് തനു ആണ് വാടിവാസലും നിര്‍മ്മിക്കുന്നത്. സംവിധായകന്‍ ഹരി ഒരുക്കുന്ന “അരുവാ” ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സൂര്യ വാടിവസലിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.

Read more

ആറാം തവണയാണ് ഹരിയും സൂര്യയും ഒന്നിക്കുന്നത്. “സിങ്കം” സീരിസുകള്‍ക്ക് പുറമേ “വേല്‍”, “ആറു” എന്നീ സൂര്യ ചിത്രങ്ങളും ഹരി ഒരുക്കിയതാണ്. സുധ കൊങ്കര സംവിധാനം ചെയ്ത “സൂരറൈ പോട്രു” ആണ് സൂര്യയുടെതായി റിലീസിനൊരുങ്ങുന്ന ചിത്രം.