പേടിപ്പിക്കാന്‍ ഇന്ദ്രന്‍സ് വരുന്നു; ഹൊറര്‍ ചിത്രം 'വാമനന്‍' മോഷന്‍ പോസ്റ്റര്‍

പേടിപ്പിക്കാന്‍ ഇന്ദ്രന്‍സ് എത്തുന്നു. ഇന്ദ്രന്‍സ് നായകനാവുന്ന ഹൊറര്‍ ചിത്രം ‘വാമനന്റെ’ മോഷന്‍ പോസ്റ്റര്‍ റിലീസായി. നവാഗതനായ എ.ബി.ബിനിലാണ് ചിത്രം കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്നത്.

മൂവി ഗ്യാങ് പ്രൊഡക്ഷന്‍സ്‌ന്റെ ബാനറില്‍ അരുണ്‍ ബാബു കെ ബി, സമഹ് അലി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബൈജു, അരുണ്‍, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ബിനോജ്, ജെറി, മനു ഭാഗവത്, ആദിത്യ സോണി, സീമ ജി നായര്‍, ദില്‍സ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥയാണ് വാമനന്‍. ഹൊറര്‍ സൈക്കോ ത്രില്ലറായാണ് ചിത്രമൊരുങ്ങുന്നത്. അരുണ്‍ ശിവയാണ് ഛായാഗ്രഹണം. സന്തോഷ് വര്‍മ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികള്‍ക്ക് നിതിന്‍ ജോര്‍ജ് സംഗീതം പകരുന്നു.

Read more