രശ്മികയ്ക്ക് നാല് കോടി, വിജയ്ക്ക് ?; വാരിസിലെ അഭിനേതാക്കളുടെ പ്രതിഫല കണക്കുകള്‍ പുറത്ത്

വിജയ് ആരാധകര്‍ ജനുവരി 11 ന് വാരിസിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. ബിഗ് ബജറ്റില്‍ ഇറങ്ങിയ ഈ സിനിമയിലെ ഒട്ടുമിക്ക അഭിനേതാക്കളും തെന്നിന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിരയിലുള്ള താരങ്ങളാണ്.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വാരിസിലെ താരങ്ങളുടെ പ്രതിഫലവും ശ്രദ്ധേയമാണ്. വിജയ്, രശ്മിക മന്ദാന, എസ് ജെ സൂര്യ, സംഗീത, സംയുക്ത കാര്‍ത്തിക്, ശരത്കുമാര്‍, ഷാം, പ്രകാശ് രാജ്, ജയസുധ, യോഗി ബാബു, ശ്രീകാന്ത് മേഖ, ഖുശ്ബു, പ്രഭു എന്നിവരാണ് സിനിമയിലെ പ്രധാന താരനിര.

നാല് കോടി രൂപയാണ് രശ്മികയുടെ പ്രതിഫലം. വിജയ് വാരിസിനായി വാങ്ങിയത് 100 കോടി എന്നാണ് റിപ്പോര്‍ട്ട്. തെന്നിന്ത്യയിലെ മറ്റൊരു ശ്രദ്ധേയ നടനാണ് പ്രകാശ് രാജ്. നടന്റെ പ്രതിഫലം ഒരു കോടി രൂപയാണ്. 50 ലക്ഷമാണ് പ്രഭു സിനിമയ്ക്കായി വാങ്ങിയ തുക. തെന്നിന്ത്യന്‍ നടി ജയസുധയുടെ പ്രതിഫലം 75 ലക്ഷമാണ്.

വിജയ് യുടെ 66-ാമത് ചിത്രമായ വാരിസ് റിലീസ് ആകുമ്പോള്‍ അഭിനയ ജീവിതത്തിന്റെ 30 വര്‍ഷങ്ങളാണ് നടന്‍ പൂര്‍ത്തിയാക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. 200 കോടി ബജറ്റിലാണ് വാരിസ് നിര്‍മ്മിച്ചിരിക്കുന്നത്. യു സര്‍ട്ടിഫിക്കേറ്റാണ് പടത്തിന് ലഭിച്ചിരിക്കുന്നത്.

Read more

2 മണിക്കൂര്‍ 50 മിനുട്ടാണ് (170 മിനുട്ടാണ്) സിനിമയുടെ ദൈര്‍ഘ്യം. അതേസമയം, കേരളത്തില്‍ ലേഡീസ് ഫാന്‍സ് ഷോകള്‍ ഉള്‍പ്പെടെ നൂറിലധികം പ്രത്യേക പ്രദര്‍ശനങ്ങള്‍ വാരിസിന് ഉണ്ടാകും എന്നാണ് വിവരം. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.