ഒരു രാത്രി കൊണ്ട് ആദിപുരുഷിലെ 'ഡ്രാഗണ്‍ സീന്‍' അതിലും മികച്ചതായി പുനഃസൃഷ്ടിച്ചു, വിഎഫ്എക്‌സ് ആര്‍ട്ടിസ്റ്റിന് അഭിനന്ദന പ്രവാഹം

നിലവാരം കുറഞ്ഞ വിഎഫ്എക്സിന്റെ വന്‍ട്രോളുകളാണ് പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം ആദിപുരുഷിന് നേരിടേണ്ടി വന്നത്. വിമര്‍ശനം കനത്തതോടെ ചിത്രത്തിന് മികച്ച വിഎഫ്എക്‌സ് ചെയ്ത് റിലീസ് നടത്താനുള്ള ഒരുക്കത്തിലാണ് അണിയറപ്രവര്‍ത്തകര്‍. ഇപ്പോഴിതാ ഇതിനിടയില്‍ സോഷ്യല്‍മീഡിയയില്‍ ഒരു വാര്‍ത്ത വൈറലാകുകയാണ്. ആദിപുരുഷ് ടീസറില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സെയ്ഫ് അലി ഖാന്റെ ഡ്രാഗണ്‍ രംഗം ഒരു VFX ആര്‍ട്ടിസ്റ്റ് പുനഃസൃഷ്ടിച്ചുവെന്നതാണ് ഇ്ത് . വീട്ടിലിരുന്ന് ഒറ്റ രാത്രികൊണ്ടാണ് അദ്ദേഹം ഈ ജോലി പൂര്‍ത്തീകരിച്ചത്. സിനിമയുടെ ടീസറിലെ സീനേക്കാള്‍ മികച്ചതാണിതെന്ന് പ്രേക്ഷകര്‍ പറയുന്നത്.

‘നിങ്ങള്‍ 500 കോടിക്ക് യോഗ്യനാണ്? ഒരാള്‍ അഭിപ്രായപ്പെട്ടു, ‘നിങ്ങള്‍ ചെയ്തത് ആദിപുരുഷനെക്കാള്‍ മികച്ചതായെന്നും മറ്റു ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം മതവികാരത്തെ വ്രണപ്പെടുത്തിയെന്ന വാദങ്ങള്‍ക്കെതിരെ സംവിധായകന്‍ ഓം റൗട്ട് രംഗത്ത് വന്നിരുന്നു.

View this post on Instagram

A post shared by Prakash Kumar (@gfx_ghost01)

ചിത്രം 7,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കഥയാണെന്ന് വെളിപ്പെടുത്തിയിരുന്നു. സിനിമയില്‍ പ്രഭാസിന്റെ കഥാപാത്രം രാമനല്ല, രാഘവ് എന്നാണ് രാമന്റെ മറ്റൊരു പേര്. കൃതി സനോന്‍ അവതരിപ്പിച്ച സീതയെ ജാനകി എന്നാണ് വിളിക്കുന്നത്, സെയ്ഫ് അലി ഖാന്റെ രാവണന്‍ ലങ്കേഷാണ്. ആദിപുരുഷ് എന്നാല്‍ ‘ആദ്യ മനുഷ്യന്‍’ എന്നാണര്‍ത്ഥം,

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സര്‍വ ബ്രാഹ്‌മണ മഹാസഭയാണ് ഓം റൗട്ടിനെതിരെ വക്കീല്‍ നോട്ടീസ് നല്‍കിയത്. പ്രഭാസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന് 500 കോടി രൂപയാണ് മുതല്‍മുടക്ക്. കൃതി സനോണ്‍ ആണ് ചിത്രത്തില്‍ നായിക.

Read more

നേരത്തെ ജനുവരി 12ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് 2023 ജൂണ്‍ 16ന് പ്രദര്‍ശനത്തിനെത്തും.