ചോരയൊലിപ്പിച്ച് കത്തിയുമായി വിജയ് സേതുപതി, മറ്റൊന്നില്‍ മഞ്ജുവിനൊപ്പമുള്ള പ്രണയനിമിഷം; 'വിടുതലൈ 2' പോസ്റ്റര്‍

കഴിഞ്ഞ വര്‍ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമകളില്‍ ഒന്നാണ് വെട്രിമാരന്റെ ‘വിടുതലൈ’. ഹാസ്യതാരമായ സൂരി നായകനായ ചിത്രത്തില്‍ വിജയ് സേതുപതിയും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. വിടുതലൈയുടെ ക്ലൈമാക്‌സില്‍ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ സൂചന നല്‍കിയിരുന്നു.

വിടുതലൈ 2വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആണിപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. രണ്ട് പോസ്റ്ററുകളാണ് ഫസ്റ്റ് ലുക്ക് ആയി എത്തിയിരിക്കുന്നത്. ഒരു പോസ്റ്ററില്‍ ചോരയൊലിപ്പിച്ച് കത്തിയുമായി നില്‍ക്കുന്ന വിജയ് സേതുപതിയെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മറ്റൊരു പോസ്റ്ററില്‍ നായിക മഞ്ജു വാര്യര്‍ക്കൊപ്പമുള്ള ഒരു പ്രണയ നിമിഷമാണ് ഉള്ളത്.

Viduthalai Part 2' first look: Vetri Maaran's sequel to showcase highs and  lows of Vijay Sethupathi's past - The Hindu

അനുരാഗ് കശ്യപ്, കിഷോര്‍, ഗൗതം വാസുദേവ് മേനോന്‍, രാജീവ് മേനോന്‍, ചേതന്‍ എന്നിവരാണ് വിടുതലൈ 2വിലെ പ്രധാന താരങ്ങള്‍. ആര്‍ എസ് ഇന്‍ഫോടൈന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഇളയരാജയാണ്.

വിടുതലൈ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിന്റെ അവസാനഘട്ട ജോലികള്‍ നടക്കുന്നതായി അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഛായാഗ്രഹണം: ആര്‍. വേല്‍രാജ്, കലാസംവിധാനം: ജാക്കി, എഡിറ്റര്‍: രാമര്‍, കോസ്റ്റ്യൂം ഡിസൈനര്‍: ഉത്തര മേനോന്‍, സ്റ്റണ്ട്‌സ്: പീറ്റര്‍ ഹെയ്ന്‍ & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈന്‍: ടി. ഉദയകുമാര്‍, വിഎഫ്എക്‌സ്: ആര്‍ ഹരിഹരസുദന്‍, പിആര്‍ഓ: പ്രതീഷ് ശേഖര്‍.

Read more