ദളപതി വിജയ്‌യുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് ഉണ്ടായത്. ഇതിനിടെ കേരളത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയ്‌യുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടത്തുവെന്ന് ആരോപണം. കൊല്ലത്ത് നടന്ന ചില പ്രചാരണ പരിപാടികളില്‍ വിജയ്‌യുടെ ചിത്രങ്ങളും പേരും ഉപയോഗിച്ചെന്നാണ് ആരോപണം.
തദ്ദേശ തിരഞ്ഞെടുപ്പില്‍ നടന്റെ ചിത്രങ്ങളും പേരും ഉപയോഗിച്ച് പ്രചാരണം നടത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് വിജയ് മക്കള്‍ ഇയക്കം കൊല്ലം ജില്ലാ കമ്മിറ്റി. കേരളത്തിലെ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുമായും സ്ഥാനാര്‍ത്ഥിയുമായും വിജയ് മക്കള്‍ ഇയക്കത്തിന് യാാതൊരു ബന്ധവുമില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് വിജയ്‌യുടെ അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചത്. ഇതിന് പിന്നാലെ ഈ പാര്‍ട്ടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്ന വാര്‍ത്താക്കുറിപ്പ് വിജയ് പുറത്തു വിട്ടിരുന്നു.
Read more
പാര്‍ട്ടിയും ഫാന്‍സ് അസോസിയേഷനും തമ്മില്‍ യാതൊരു ബന്ധവുമില്ല, തന്റെ പേരോ ചിത്രമോ എന്റെ ഓള്‍ ഇന്ത്യ വിജയ് മക്കള്‍ ഇയക്കം സംഘടനയുടെ പേരോ, ബന്ധപ്പെട്ട ഏതെങ്കിലുമോ രാഷ്ട്രീയ കാര്യത്തിനു വേണ്ടി ഉപയോഗിച്ചാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കും വിജയ് പ്രതികരിച്ചിരുന്നു.