നായകനായി മകന്‍, മാസ് വില്ലനായി അച്ഛന്‍; വിക്രം-ധ്രൂവ് ചിത്രം ഒരുങ്ങുന്നു

സൂപ്പര്‍ താരം വിക്രമും മകന്‍ ധ്രൂവും ഒന്നിക്കുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. അച്ഛനും മകനും ഒരുമിച്ച് സ്‌ക്രീനിലെത്തുന്നതിന്റെ ത്രില്ലിലാണ് ഇരുവരുടെയും ആരാധകര്‍. ചിയാന്‍ 60 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റും പുറത്തു വന്നിരുന്നു.

ചിത്രത്തെ കുറിച്ചുള്ള പുതിയ സൂചനകളാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തില്‍ വിക്രം പ്രതിനായകനായും ധ്രൂവ് വിക്രം നായകനായും വേഷമിടും. അങ്ങനെയെങ്കില്‍ മറ്റൊരാള്‍ നായകനായെത്തുന്ന ചിത്രത്തില്‍ വിക്രം വില്ലനാകുന്നത് ആദ്യമാകും.

Read more

നേരത്തെ വിക്രം ഇരട്ട വേഷത്തിലെത്തിയ ഇരുമുഖനില്‍ ഒരു വേഷം വില്ലന്റേതായിരുന്നു. അതേസമയം ഗ്യാങ് സ്റ്റര്‍ ചിത്രമാണ് കാര്‍ത്തിക് ഒരുക്കുന്നതെന്നും നായകന്റെ പഴയകാലമാണ് ധ്രുവ് ചെയ്യുന്നതെന്നുമായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.