ചാര്‍ളി ചാപ്ലിനോ ഉമ്മന്‍ കോശിയോ? പ്രമോഷന്‍ ചടങ്ങില്‍ വേറെ ലെവലില്‍ വിനയ് ഫോര്‍ട്ട്; ട്രോളും ട്രെന്‍ഡിംഗ്

‘ഉമ്മന്‍ കോശി’യുടെ ലുക്കില്‍ സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് വിനയ് ഫോര്‍ട്ട്. ‘രാമചന്ദ്ര ബോസ് ആന്‍ഡ് കോ’ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിലാണ് നിവിന്‍ പോളിക്കൊപ്പം വളരെ വ്യത്യസ്തമായൊരു ലുക്കില്‍ വിനയ് ഫോര്‍ട്ട് എത്തിയത്. ചാര്‍ളി ചാപ്ലിന്‍ ലുക്കില്‍ മീശയും ചുരുണ്ട മുടിയും കൂളിങ് ഗ്ലാസുമായി എത്തിയ വിനയ് ഫോര്‍ട്ടിനെ ഭൂരിഭാഗം ആളുകള്‍ക്കും മനസിലായില്ല.

പ്രസ് മീറ്റിന്റെ വീഡിയോയും ഫോട്ടോയും പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ഈ ലുക്ക് വൈറലായി. ജഗതിയുടെ ‘ഉമ്മന്‍ കോശി’ എന്ന കഥാപാത്രം, മിന്നാരത്തിലെ കുതിരവട്ടം പപ്പു എന്നിവരുമായാണ് പലരും വിനയ് ഫോര്‍ട്ടിന്റെ ലുക്കിന്റെ താരതമ്യം ചെയ്തിരിക്കുന്നത്.

ജയറാം നായകനായി എത്തിയ സിഐഡി ഉണ്ണികൃഷ്ണന്‍ ബിഎ, ബിഎഡ് എന്ന ചിത്രത്തിലെ കഥാപാത്രമാണ് ഉമ്മന്‍ കോശി. ‘അത് ഇഷ്ടപ്പെട്ടു.. ഉമ്മന്‍ കോശി’ എന്നാണ് വിനയ്‌യുടെ ചിത്രം പങ്കുവച്ച് അജു വര്‍ഗീസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

View this post on Instagram

A post shared by Aju Varghese (@ajuvarghese)

”ഇപ്പോഴത്തെ പിള്ളേരുടെ ഓരോരോ പാഷനെ, രാമചന്ദ്ര ബോസിന് ഇതിലും വലിയ പ്രൊമോഷന്‍ കിട്ടാന്‍ ഇല്ല, ഇതിനപ്പുറത്തുള്ള പ്രൊമോഷന്‍ സ്വപ്നങ്ങളില്‍ മാത്രം” എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ദിലീപ് നായകനായി എത്തിയ ഈ പറക്കും തളിക എന്ന സിനിമയിലെ ഒരു രംഗവുമായും വിനയ് ഫോര്‍ട്ടിന്റെ ലുക്കിനെ തരതമ്യം ചെയ്യുന്നവരുണ്ട്.

Read more