വൈറസ് എത്താന്‍ ഇനി എട്ട് നാള്‍; പുതിയ ടീസര്‍ എത്തി

കേരളത്തെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ കാലത്തിന്റെ കഥ പറയുന്ന വൈറസ് റിലീസിംഗിന് ഒരുങ്ങുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ ഏഴിനാണ് തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ പുതിയ ടീസര്‍ റിലീസ് ചെയ്തു. 11 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചത്.

ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, രേവതി, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, ആസിഫ് അലി, പാര്‍വതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നുന്നത്. ആഷിഖ് അബുവും ഭാര്യ റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്.

Read more

സുഡാനി ഫ്രം നൈജീരിയയുടെ തിരക്കഥയൊരുക്കിയ മുഹ്‌സിന്‍ പരാരിയും സുഹാസ് ഷറഫുമാണ് വൈറസിന്റെ തിരക്കഥയെഴുതിയത്. രാജീവ് രവിയാണ് ക്യാമറ.