വിവാഹത്തിന് പ്രണവ് എത്തിയില്ലേ? എന്ന് ചോദ്യം; മറുപടിയുമായി നിര്‍മ്മാതാവ് വിശാഖ്

സിനിമയേക്കാള്‍ ഏറെ സാഹസികത ഇഷ്ടപ്പെടുന്ന താരമാണ് പ്രണവ് മോഹന്‍ലാല്‍. മലയാള സിനിമയിലെ താരരാജാവിന്റെ മകന്‍ ആണെങ്കിലും ലാളിത്യം കൊണ്ടാണ് പ്രണവ് പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ചത്. ‘ഹൃദയം’ സിനിമ ഹിറ്റ് ആയതിന് പിന്നാലെ പ്രണവ് മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ്.

ജനുവരി 21ന് ആണ് ഹൃദയം തിയേറ്ററുകളില്‍ എത്തിയത്. ഇതിനി ശേഷം മറ്റ് പ്രോജക്ടുകള്‍ ഒന്നും പ്രണവിന്റെതായി എത്തിയിട്ടില്ല. ഹൃദയത്തിന്റെ നിര്‍മ്മാതാവ് വൈശാഖ് സുബ്രമഹ്‌മണ്യത്തിന്റെ വിവാഹ ചടങ്ങിലും പ്രണവ് എവിടെയെന്ന ചോദ്യമുണ്ടായി.

പ്രണവ് വിവാഹത്തിന് എത്തിയില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് അദ്ദേഹം ട്രിപ്പില്‍ ആണെന്ന് ആയിരുന്നു വൈശാഖിന്റെ മറുപടി. ഈ വര്‍ഷം മുഴുവന്‍ ട്രിപ്പിന് പോയി അടുത്ത വര്‍ഷം സിനിമ ചെയ്യണമെന്നാണ് പ്രണവ് പറഞ്ഞത്. തായ്ലന്റിലായിരുന്ന പ്രണവ് വിവാഹ നിശ്ചയത്തിന് എത്തിയിരുന്നുവെന്നും വൈശാഖ് പറഞ്ഞു.

അതേസമയം, ചുരുക്കം ചില സിനിമകള്‍ മാത്രം ചെയ്ത പ്രണവിന്റെതായി ഹൃദയം മാത്രമാണ് ഹിറ്റ് ആയി മാറിയത്. ബാലതാരമായി സിനിമയില്‍ എത്തിയ പ്രണവ് ‘ഒന്നാമന്‍’, ‘പുനര്‍ജനി’, ‘സാഗര്‍ ഏലിയാസ് ജാക്കി’ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Read more

‘പാപനാശം’, ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്നീ സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായും പ്രണവ് പ്രര്‍ത്തിച്ചിട്ടുണ്ട്. 2018ല്‍ പുറത്തിറങ്ങിയ ‘ആദി’ എന്ന ചിത്രത്തിലൂടെയാണ് നായക നടനായി അരങ്ങേറ്റം കുറിക്കുന്നത്. മരക്കാര്‍, ഹൃദയം സിനിമകളിലെ പ്രകടനം ശ്രദ്ധ നേടി. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് ആണ് പ്രണവിന്റെതായി എത്താനിരിക്കുന്ന പുതിയ സിനിമ.