'ഇന്ത്യക്കാരെ വേണ്ടാത്തിടത്തേക്ക് എന്തിന് പോയി'? അവധി ആഘോഷങ്ങൾക്ക് പിന്നാലെ സ്വാസികയ്ക്ക് വിമർശനവുമായി ആരാധകര്‍

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സ്വാസിക വിജയ്. തമിഴിലൂടെ കരിയർ ആരംഭിച്ച് പിന്നീട് മലയാളത്തിൽ സജീവമായി മാറിയ നടിയാണ് സ്വാസിക. സിനിമകളിലും സീരിയലുകളിലും ഒരുപോലെ സാന്നിധ്യമായ താരത്തിന്റെ വിവാഹം അടുത്തിടെയായിരുന്നു കഴിഞ്ഞത്. പൂജ വിജയ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേരെങ്കിലും അഭിനയ രംഗത്തേക്ക് എത്തിയപ്പോഴാണ് സ്വാസികയെന്ന പേരിലേക്ക് മാറുന്നത്.

ഇപ്പോഴിതാ അവധി ആഘോഷിക്കാനായി മാലിദ്വീപിലെത്തിയിരിക്കുകയാണ് സ്വാസിക. യാത്രയിൽ നിന്നുള്ള ചിത്രങ്ങളും റീലുകളുമൊക്കെ സ്വാസിക സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്. മാലിദ്വീപിലെ ബീച്ചിൽ നിന്നുള്ള വീഡിയോ സ്വാസിക പങ്കുവച്ചിരുന്നു. താരം പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. താൻ താമസിക്കുന്ന സ്ഥലമാണ് വീഡിയോയിൽ സ്വാസിക പരിചയപ്പെടുത്തുന്നത്.

View this post on Instagram

A post shared by Swaswika (@swasikavj)

എന്നാൽ പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ നിരവധിപേരാണ് എതിർത്ത് രംഗത്തെത്തിയിട്ടുള്ളത്. സ്വാസിക സഞ്ചാരത്തിനായി മാലിദ്വീപ് തിരഞ്ഞെടുത്ത് തെറ്റായ തീരുമാനമാണെന്ന് ആരാധകർ പറയുന്നു. സമീപകാലത്ത് സോഷ്യൽ മീഡിയയിൽ അരങ്ങേറിയ ഇന്ത്യ- മാലിദ്വീപ് പോരിൻ്റെ തുടർച്ചെയെന്ന വണ്ണം സ്വാസികയെ വിമർശിച്ച് ചിലർ രംഗത്തെത്തിയിട്ടുണ്ട്. ‘ഇന്ത്യ ഔട്ട് എന്ന മുദ്രാവാക്യവുമായാണ് മാലിദ്വീപ് സർക്കാർ രൂപീകരിച്ചതെന്ന് അറിയാമോ? നമ്മൾ വേണ്ടെന്ന് പറയുന്ന സർക്കാരുള്ള മാലിദ്വീപിൽ ഒരു ഇന്ത്യൻ എന്തിന് പോകണം? എന്നിങ്ങനെയുകയില്ല കമന്റുകളാണ് പോസ്റ്റിനു താഴെയായി വരുന്നത്.

ഇന്ത്യക്കാരെ വേണ്ടാത്തിടത്തേക്ക് എന്തിന് പോയി? സ്വാസികയോട് ആരാധകര്‍; മൈന്റ് ആക്കാതെ സ്വാസിക; Swasika Vijay's Viral Maldives Video Sparks Online Buzz: Here's What Fans Are ...

നിങ്ങൾക്ക് മറ്റൊരു ടൂറിസ്റ്റ് സ്പോട്ടും കിട്ടിയില്ലേ? ‘ എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ ഇതൊരു ചർച്ചയായി മാറുകയായിരുന്നു. ‘ഇവർ സ്വന്തം കാര്യം മാത്രം നോക്കുന്നവരാണ്. വിദ്യാഭ്യാസമുള്ള നിരക്ഷരരാണ്. ഈ സ്വർത്ഥ-ടൂറിസ്റ്റ് രാജ്യവും ഇന്ത്യയും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ച് അവർക്ക് അറിവില്ല.’ എന്നായിരുന്നു ഒരാളുടെ മറുപടി. അതേസമയം വിമർശനത്തെ എതിർത്തും ആളുകളെത്തുന്നുണ്ട്. ‘രണ്ടാമതും പ്രധാനമന്ത്രിയായപ്പോൾ മാലിദ്വീപ് പ്രസിഡൻ്റിനെ ക്ഷണിക്കുകയും മോദിയുടെ തൊട്ടടുത്തിരുത്തുകയും ചെയ്തത് എന്തിനാണ്?’ എന്നായിരുന്നു മറുപടിയിൽ ഒരാൾ ചോദിച്ചത്.