ഇന്ത്യയുടെ അഭിമാനമായി 'ടു കില്‍ എ ടൈഗര്‍'; വീണ്ടും ഞെട്ടിച്ച് നോളനും കൂട്ടരും; ഓസ്കർ ചുരുക്ക പട്ടികയായി

96-മത് ഓസ്കർ ചുരുക്ക പട്ടികയായി. പതിമൂന്ന് നോമിനേഷനുകളുമായി ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ‘ഓപ്പൺഹെയ്മർ’ വീണ്ടും തിളങ്ങി നിൽക്കുന്നു. മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച സഹ നടൻ തുടങ്ങീ ഒട്ടുമിക്ക വിഭാഗങ്ങളിലും ഓപ്പൺഹെയ്മറുണ്ട്.

മികച്ച നടിക്കുള്ള പട്ടികയിൽ എമ്മ സ്റ്റോണും ഇടം നേടിയിട്ടുണ്ട്. യോർഗോസ് ലാന്തിമോസ് സംവിധാനം ചെയ്ത ‘പുവർ തിങ്സ്’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് എമ്മ സ്റ്റോൺ നാമനിർദ്ദേശം ചെയ്യപ്പെട്ടത്. അതേസമയം ഗ്രേറ്റ ഗെർവിഗ് സംവിധാനം ചെയ്ത ‘ബാർബി’ക്ക് മികച്ച നടിക്കും മികച്ച സംവിധായികയ്ക്കുമുള്ള നാമനിർദ്ദേശം ലഭിക്കാത്തത്തിൽ പരക്കെ വിമർശനം ഉയരുന്നുണ്ട്.

Image

എന്നിരുന്നാലും 8 നോമിനേഷനുകൾ നേടി ബാർബി മറ്റ് വിഭാഗങ്ങളിൽ മത്സരത്തിന്നുണ്ട്. മാർട്ടിൻ സ്കോർസെസെ സംവിധാനം ചെയ്ത ‘കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ’ എന്ന ചിത്രവും 8 നോമിനേഷനുകൾ നേടി.

Image

ഇന്ത്യയുടെ അഭിമാനമായി നിഷ പഹൂജ സംവിധാനം ചെയ്ത ‘ടു കില്‍ എ ടൈഗര്‍’ ഓസ്കർ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് ചിത്രം മത്സരിക്കുന്നത്. മാർച്ച് 11 നാണ് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്.