ഹോളിവുഡ് നടിക്ക് നേരെ വെടിവെയ്പ്!

ഹോളിവുഡ് നടി ഡെനിസ് റിച്ചാര്‍ഡ്സിനും ഭര്‍ത്താവിനും നേരെ വെടിവയ്പ്. സ്വന്തം വാഹനത്തില്‍ സഞ്ചരിക്കവെയാണ് ഡെനിസിനും ഭര്‍ത്താവ് ആരോണ്‍ ഫൈപേര്‍സിനും നേരെയാണ് വധശ്രമം ഉണ്ടായത്. റോഡിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുഎസിലെ ലൊസാഞ്ചലസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. തിങ്കളാഴ്ച സ്റ്റുഡിയോയിലേക്ക് പോകവെയാണ് വെടിവെപ്പുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം പാര്‍ക്ക് ചെയ്യാനായി നിര്‍ത്തിയപ്പോള്‍ പിന്നിലുണ്ടായിരുന്ന വാഹനത്തിലെ ഡ്രൈവറുമായി തര്‍ക്കം ഉണ്ടാവുകയായിരുന്നു.

നടിയുടെ ഭര്‍ത്താവ് ആയിരുന്നു ഈ സമയത്ത് വാഹനം ഓടിച്ചിരുന്നു. പിന്നിലെ വാഹനത്തിന് കടന്നു പോകാന്‍ വഴിയൊരുക്കുന്നതിനിടെയാണ് വെടിയുതിര്‍ത്തത്. വാഹനത്തിലുണ്ടായിരുന്ന ആള്‍ ഡ്രൈവര്‍ സീറ്റിനെ ലക്ഷ്യമാക്കിയാണ് വെടിവെച്ചത്.

ആക്രമണത്തില്‍ പതറിപ്പോയ ഇവര്‍ സെറ്റിലെത്തിയ ശേഷമാണ് പൊലീസില്‍ വിവരം അറിയിച്ചത്. അക്രമി വെടി വച്ച ഉടന്‍ അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും ലൊസാഞ്ചലസ് പൊലീസ് അറിയിച്ചു.

Read more

‘സ്‌കെയ്‌റി മൂവി 3’, ‘സ്റ്റാര്‍ഷിപ്പ് ട്രൂപ്പേഴ്‌സ്’, ‘വൈല്‍ഡ് തിങ്‌സ്’, ‘ദ ബോള്‍ഡ് ആന്‍ഡ് ദ ബ്യൂട്ടിഫുള്‍’, ‘ഡ്രോപ് ഡെഡ് ഗോള്‍ജിയസ്’, ‘വാലെന്‍ന്റൈന്‍’ തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായ താരമാണ് ഡെനിസ് റിച്ചാര്‍ഡ്‌സ്.