ബാറ്റ്മാന് സിനിമകളിലൂടെ ജനപ്രീതി നേടിയ ജോക്കര്‍ കഥാപാത്രം നായകനായ ആദ്യ ചിത്രമായ ജോക്കര്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജോക്കറായി എത്തുന്നത് വാക്കിന് ഫീനിക്സാണ്. സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ ആക്രമണമുണ്ടായേക്കാം എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അമേരിക്കയില്‍ കനത്ത സുരക്ഷാവലയത്തിലാണ് ചിത്രത്തിന്റെ റിലീസ്.
ക്രിസ്റ്റഫര്‍ നോളന് സംവിധാനം ചെയ്ത ജോക്കര്‍ വില്ലനായ ബാറ്റ്മാന് ചിത്രം ദി ഡാര്‍ക് നൈറ്റ് റിലീസ് ചെയ്തപ്പോള്‍ നടന്ന വെടിവെയ്പ്പില്‍ അമേരിക്കയില്‍ 12പേരാണ് കൊല്ലപ്പെട്ടത്. സമാനസംഭവം ആവര്‍ത്തിക്കാനിടയുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ആരാധന അതിരു വിടരുതെന്ന് എന്നും ജോക്കര്‍ ഒരു സാങ്കല്‍പ്പിക കഥാപാത്രം മാത്രമാണെന്നും ആവര്‍ത്തിക്കുകയാണ് നായകന് ജാക്വിന്‍ ഫീനിക്സ്.
Read more
അതിശയിപ്പിക്കുന്ന അഭിനയമാണ് വാക്കിന് ഫീനിക്സ് ചിത്രത്തില്‍ നടത്തിയിരിക്കുന്നത്. നായകനായി വരുന്ന ടോഡ് ഫിലിപ്സിന്റെ ജോക്കര്‍ ചിത്രം ഏറെ ശ്രദ്ധ നേടുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ സമൂഹം തങ്ങളോട് ചെയ്തതിനുള്ള പ്രതികാരമെന്ന നിലയില്‍ ആളുകളെ വെടിവെച്ച് കൊല്ലുന്നവരെ മഹത്വവത്കരിക്കുന്നതാണ് ചിത്രമെന്ന് വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇന്ത്യയില്‍ ഈ മാസം നാലിനാവും ചിത്രം റിലീസ് ചെയ്യുക.