കീരിക്കാടനെ സേതുമാധവനെക്കാൾ ദേഷ്യത്തോടെ നോക്കുന്ന 'കലിപ്പൻ'; ക്ലൈമാക്സ് രംഗത്തിലെ അന്നത്തെ ചെറുപ്പക്കാരൻ ജീത്തു ജോസഫ് ചിത്രത്തിൽ !

കിരീടം സിനിമയിൽ ക്ലൈമാക്സ് രംഗത്തിൽ സേതുമാധവനെന്ന മോഹൻലാൽ കഥാപാത്രത്തെ തല്ലിയ കീരിക്കാടൻ ജോസിനെ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന ഒരു ചെറുപ്പക്കാരന്റെ ചിത്രം ഈയിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സോഷ്യൽ മീഡിയ സജീവമല്ലാത്തതിനാൽ അന്ന് ആരും ശ്രദ്ധിക്കാതെ പോയ ഒരു മുഖമായിരുന്നു അത്. തിരുവനന്തപുരം ആര്യനാട് സ്വദേശിയായ സാലു ജസ്റ്റസ് ആയിരുന്നു അത്.

മോഹൻലാലിനെ കണ്ടുമുട്ടി അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങളും കൂടി പങ്കുവച്ചിരിക്കുമാകയാണ് സാലു. ഇത് കൂടാതെ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തിൽ ഒരു വേഷവും സാലു ചെയ്യുന്നുണ്ട്. ഈ വിവരം ഒരു ഫേസ്ബുക്ക് പേജ് വഴി സാലു തന്നെയാണ് പങ്കുവച്ചിരിക്കുന്നത്.


‘ഹായ് ഞാൻ സാലു ജസ്റ്റ്സ്സ്.എന്നേ ഓർമയുണ്ടെന്ന് കരുതുന്നു.കിരീടം സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റായ കലിപ്പൻ. പോസ്റ്റ്‌. ലാലേട്ടന്റെ ജീത്തു ജോസഫ് ചിത്രം നേരിൽ ഒരു വേഷം ചെയ്യാൻ സാധിച്ചു. അതിന് പ്രത്യേകം നന്ദി പറയേണ്ടത് ആർട്ട്‌ ഡയറക്ടർ ബോബൻ ചേട്ടനോടാണ്. എല്ലാവരോടും സ്നേഹം മാത്രം’ സാലു കുറിപ്പിൽ പറയുന്നു.

Read more

സേതുമാധവനെക്കാൾ ദേഷ്യത്തോടെ കീരിക്കാടനെ നോക്കുന്ന സാലുവിന്റെ ചിത്രം വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. ഇതിന് പിന്നാലെ ഇതാരാണെന്ന ചോദ്യവും ഉയരുകയായിരുന്നു. ആര്യനാട് ഭാഗത്തായിരുന്നു അന്ന് കിരീടം സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ടിങ് നടന്നത്. ക്ലൈമാക്‌സ് രംഗത്തിൽ കാണുന്നവരെല്ലാം തവിഞ്ഞാൽ തലപ്പുഴ മക്കിമല ആറാം നമ്പർ കോളനിയിലുള്ളവരാണ്.