നാണമായിരുന്നു ആ വരികള്‍ കണ്ടപ്പോള്‍ തോന്നിയത്, പാടാന്‍ മടിയായിരുന്നു..; മാധുരിയുടെ ഹിറ്റ് ഡാന്‍സ് നമ്പറിനെ കുറിച്ച് ഗായിക

മാധുരി ദീക്ഷിത്തിന്റെ ഹിറ്റ് ഡാന്‍സ് നമ്പര്‍ ആയ ‘ചോളി കേ പീച്ചേ ക്യാ ഹേ’ ഗാനത്തിന് ഇന്നും ആരാധകരുണ്ട്. ഗാനം പുറത്തിറങ്ങി 30 വര്‍ഷത്തിന് ശേഷം ഇതിന് പിന്നിലെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് ഗായിക അല്‍ക്ക യാഗ്നിക്. പാട്ട് പാടാന്‍ ചമ്മലും നാണവുമായിരുന്നു എന്നാണ് അല്‍ക്ക പറയുന്നത്.

പാട്ടിന്റെ റെക്കോര്‍ഡിംഗിന് പോയപ്പോള്‍ താന്‍ പാടേണ്ട വരികള്‍ മാത്രമാണ് തനിക്ക് കിട്ടിയത്. സഹഗായികയായ ഇള അരുണിന്റെ വരികള്‍ വായിക്കാന്‍ അവസരം കിട്ടിയില്ല. അതുകൊണ്ട് തന്നെ പാട്ടിന്റെ മുഴുവന്‍ വരികളെ കുറിച്ച് പൂര്‍ണമായൊരു ധാരണ ഇല്ലായിരുന്നു.

പാട്ടിന്റെ തുടക്കത്തിലെ വരികള്‍ വായിച്ചപ്പോള്‍ തനിക്ക് വളരെ നാണം തോന്നി. പാടാന്‍ വല്ലാത്ത മടിയായിരുന്നു. എന്നാല്‍ പിന്നീട് അതൊക്കെ മാറി. പാട്ട് റെക്കോര്‍ഡിംഗ് മറക്കാനാകാത്ത അനുഭവമാണ് സമ്മാനിച്ചത്. ലൈവ് റെക്കോര്‍ഡിംഗ് രീതിയാണ് പരീക്ഷിച്ചത്.

Read more

പാട്ടിന് ചെറിയ കുസൃതി സ്വഭാവമുണ്ടായിരുന്നു. താന്‍ അങ്ങേയറ്റം ലജ്ജയുള്ള ആളാണെന്ന് അറിയാവുന്നത് കൊണ്ട് പാട്ട് മനോഹരമായി പാടി പൂര്‍ത്തീകരിക്കാന്‍ ഇളാജി സഹായിച്ചു. തലമുറകള്‍ ഏറ്റുപാടുന്ന ഇത്ര വലിയ ഹിറ്റായി മാറുമെന്ന് കരുതിയതേയില്ല എന്നാണ് അല്‍ക്ക പറയുന്നത്.