'തേടും തോറും വേരിന്‍ ആഴം', ഭാരത സര്‍ക്കസിലെ ഗാനം; ശ്രദ്ധ നേടുന്നു

ബിനു പപ്പു, ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ എം.എ നിഷാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ‘ഭാരത സര്‍ക്കസ്’ ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്ത്. ബി.കെ ഹരിനാരായണന്റെ രചനയില്‍ ബിജിപാല്‍ സംഗീതം നിര്‍വ്വഹിച്ച് മധു ബാലകൃഷ്ണന്‍ ആലപിച്ച ‘തേടും തോറും’ എന്ന ഗാനമാണ് റിലീസ് ആയത്.

കലൂര്‍ ഐഎംഎ ഹാളില്‍ നടന്ന ഓഡിയോ ലോഞ്ചില്‍ സിനിമയിലെ പിന്നണി പ്രവര്‍ത്തകരും അഭിനേതാക്കളും പങ്കെടുത്തു. ചിത്രത്തിലെ ആദ്യ ഗാനമായ ‘പൊലയാടി മക്കള്‍ക്ക്’ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. പി.എന്‍.ആര്‍ കുറുപ്പിന്റെ വിവാദ കവിതയുടെ സംഗീതാവിഷ്‌കാരമാണ് ഇത്.

ഈ കവിതയുടെ റീമിക്സാണ് സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളത്. ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘ തോമസ്, ആരാധ്യ ആന്‍, സുനില്‍ സുഖദ, സരിത കുക്കു, അഭിജ, കലാഭവന്‍ പ്രജോദ്, ജയകൃഷ്ണന്‍, അനു നായര്‍, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായര്‍, നിയ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

പൊലീസും ദളിത് രാഷ്ട്രീയവും ത്രില്ലര്‍ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായം ആണ്. ബിനു കുര്യന്‍ ഛായാഗ്രഹണവും ബിജിബാല്‍ സംഗീതവും നിര്‍വഹിക്കുന്നു. എഡിറ്റര്‍- വി.സാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, ഗാനരചന- ബി.കെ ഹരിനാരായണന്‍, കവിത- പിഎന്‍ആര്‍ കുറുപ്പ്.

Read more

കലാസംവിധാനം- പ്രദീപ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം- അരുണ് മനോഹര്‍, കോ-ഡയറക്ടര്‍- പ്രകാശ് കെ മധു, സൗണ്ട് ഡിസൈന്‍- ഡാന്‍, പ്രൊഡക്ഷന്‍ എക്സികുട്ടീവ്- നസീര്‍ കാരന്തൂര്‍, പിആര്‍ഒ- എഎസ് ദിനേശ്. മാര്‍ക്കറ്റിംഗ് ആന്റ് പിആര്‍ സ്ട്രാറ്റജി- കണ്ടന്റ് ഫാക്ടറി. സോഷ്യല്‍ മീഡിയ ബ്രാന്റിംഗ്- ഒബ്സ്‌ക്യൂറ, വിതരണം – ഷോബിസ് സ്റ്റുഡിയോസ്.