'ഞാനിപ്പോള്‍ ഒരു സെലിബ്രിറ്റി അല്ലേ, ബദാം വില്‍പ്പന നിര്‍ത്തുകയാണ്'; കച്ചാ ബദാം ഗായകന്‍

ബൈക്കില്‍ കെട്ടി വച്ച ചാക്കുമായി ബദാം വില്‍പ്പനക്കെത്തിയ ഭൂപന്‍ ഭട്യാകര്‍ കച്ചാ ബദാം എന്ന പാട്ട് പാടിയത് ബദാം വില്‍ക്കാനായിരുന്നു. എന്നാല്‍ ഏക്താര എന്ന യൂട്യൂബ് ചാനലില്‍ ഈ പാട്ട് റിലീസായതോടെ ഭൂപനെ രാജ്യം മുഴുവന്‍ ശ്രദ്ധിച്ചു.

പാട്ടിന്റെ റീമിക്‌സും റാപ്പ് വേര്‍ഷനും എത്തിയതോടെ ഇന്‍സ്റ്റഗ്രാം റീല്‍സിലും ഫെയ്‌സ്ബുക്കിലും ഭൂപന്‍ ഭട്യാകര്‍ ഇടം പിടിച്ചു. തന്റെ ജീവിത സാഹചര്യം മെച്ചപ്പെട്ടതിനാല്‍ ബദാം വില്‍പ്പന നിര്‍ത്തുകയാണ് എന്നാണ് ഭൂപന്‍ പറയുന്നത്.

പാട്ട് വൈറല്‍ ആയതോടെ കഴിഞ്ഞ ദിവസം ഒരു മ്യൂസിക് കമ്പനി പാട്ടിന്റെ റോയല്‍റ്റിയായി ഒരു ലക്ഷം രൂപ നല്‍കി. താനിപ്പോള്‍ ഒരു സെലിബ്രിറ്റി അല്ലേ, ഇനിയും ബദാം വില്‍പ്പന നടത്തുന്നതു ശരിയല്ലല്ലോ. അതുകൊണ്ട് ആ തൊഴില്‍ നിര്‍ത്തുന്നു.

ഇനി മുതല്‍ ബദാം വില്‍പ്പനയ്ക്കില്ല. പുറത്തു പോയാല്‍ ആരെങ്കിലും തന്നെ പിടിച്ചു കൊണ്ടു പോകുമെന്ന് അയല്‍വാസികള്‍ പറയുന്നു. മൂന്ന് മാസം മുമ്പ് വരെ പത്ത് പേരടങ്ങുന്ന തന്റെ കുടുംബം കൊടിയ ദാരിദ്രത്തിലായിരുന്നു.

Read more

പാട്ട് ശ്രദ്ധിക്കപ്പെട്ടതോടെ കഴിഞ്ഞ ദിവസം ഒരു മ്യൂസിക് കമ്പനി ഒരു ലക്ഷം രൂപയുടെ ചെക്ക് തന്നു. കലാകാരനായും നിങ്ങളിലൊരാളായും ഇവിടെയുണ്ടാകും എന്നാണ് ഭൂപന്‍ ഭട്യാകര്‍ പറയുന്നത്. ബംഗാളിലെ കരാള്‍ജൂര്‍ എന്ന ഗ്രാമത്തിലാണ് ഭൂപന്‍ ഭട്യാകറും കുടുംബവും താമസിക്കുന്നത്.