ലിപ് ലോക്ക് വിനയായാൽ ; പരിഹാരവുമായി ഒരു ഹൃസ്വചിത്രം

“ദി ലിപ് ലോക്ക്” എന്ന ഹൃസ്വചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. വേറിട്ടൊരു കഥയാണ്‌ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ ചിത്രങ്ങളും പ്രചാരണങ്ങളും ഉണ്ടാകുമ്പോൾ ആത്മഹത്യ എന്നതിൽ എത്തിച്ചേരുന്നതിനു പകരം ധൈര്യപൂർവ്വമായ ഇടപെടലുകളിലൂടെ ഒരു പോംവഴി കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും തരണം ചെയുന്നതിനുമുള്ള ആത്മവിശ്വാസം നൽകുന്ന ഈ ചിത്രം ആന്റണി ജിജിൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സുനിൽ സൂര്യ, ശിഖ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കഥയും തിരക്കഥയും ശിഖിൽ ദേവ്.