ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു; തീയേറ്ററുകളിൽ തരംഗം തീർത്ത മാർക്ക് ആന്റണി ഇനി ഒടിടിയിലേക്ക്

തിയേറ്ററുകളിൽ ഏറെ തരംഗം സൃഷ്ടിച്ച തമിഴ് റിലീസ് ആയിരുന്നു വിശാൽ നായകനായെത്തിയ മാർക്ക് ആന്റണി. ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടിയ ചിത്രം ആഗോളതലത്തില്‍ 100 കോടി ക്ലബില്‍ എത്തുകയും ചെയ്തിരുന്നു. വിശാലിന്റെ കരിയറിൽ ആദ്യമാണ് ഒരു ചിത്രം 100 കോടി ക്ലബില്‍ എത്തുന്നത്.

ഇപ്പോഴിതാ തീയേറ്ററുകളിൽ എത്താൻ കഴിയാത്ത ആരാധകർക്ക് സന്തോഷവാർത്തയാണ് പുറത്തുവരുന്നത്. മാർക്ക് ആന്റണി ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ഒക്ടോബര്‍ 13നായിരിക്കും മാര്‍ക്ക് ആന്റണി ഒടിടിയില്‍ എത്തുക എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read more

ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക് ആന്റണി രസകരമായ ഒരു ടൈം ട്രാവലറാണ്. വിശാലിനു പുറമേ വില്ലനായി എസ് ജെ സൂര്യയും മറ്റ് പ്രധാന വേഷങ്ങളില്‍ സുനില്‍, ശെല്‍വരാഘവൻ, ഋതു വര്‍മ, യൈ ജി മഹേന്ദ്രൻ, നിഴല്‍ഗള്‍ രവി, റെഡിൻ കിംഗ്‍സ്‍ലെ തുടങ്ങിയവരും ഉണ്ട്.