ഇപ്പോൾ നടക്കുന്ന ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സൺ റൈസേഴ്‌സ് അടി പതറുന്നു. ആദ്യ അഞ്ച് ഓവർ ആയപ്പോൾ തന്നെ സൺ റൈസേഴ്‌സ് 50 നു നാല് വിക്കറ്റ് നഷ്ടപ്പെട്ടു. ഐപിഎലിലെ ഏറ്റവും മികച്ച ടീം എന്ന ലേബൽ കിട്ടിയ ടീം ഈ അവസ്ഥയിൽ കാണുന്നതിൽ ആരാധകർ നിരാശരാണ്.
ഓപ്പണിങ് ബാറ്റ്‌സ്മാനായ അഭിഷേക് ശർമ്മ 1 റൺ നേടി റൺ ഔട്ട് ആയി. തുടർന്ന് ഇഷാൻ കിഷൻ 5 പന്തിൽ 2 റൺസ് നേടി പുറത്തായി. ഇതോടെ ഡൽഹിക്കെതിരെ മികച്ച ഇന്നിങ്‌സ് പടുത്തുയർത്താൻ ടീമിന് സാധിക്കാതെയായി. ആരാധകർ ഒരുപാട് പ്രതീക്ഷ അർപ്പിച്ച താരമാണ് ട്രാവിസ് ഹെഡ്. എന്നാൽ 12 പന്തിൽ 4 ഫോർ നേടി 22 റൺസ് സംഭാവന ചെയ്തു അദ്ദേഹവും നിരാശ സമ്മാനിച്ചു. ഡൽഹി ക്യാപിറ്റൽസിനായി മിച്ചൽ സ്റ്റാർക്ക് തന്നെയാണ് മൂന്നു വിക്കറ്റുകളും സ്വന്തമാക്കിയത്.
സൺ റൈസേഴ്‌സ് ഹൈദരാബാദ് സ്‌ക്വാഡ്:
” അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, ഹെൻറിച്ച് ക്ലാസ്സൻ, നിതീഷ് കുമാർ റെഡ്‌ഡി, അങ്കിത് വർമ്മ, അഭിനവ് മനോഹർ, പാറ്റ് കമ്മിൻസ്, സീഷാൻ അൻസാരി, ഹർഷൽ പട്ടേൽ, മുഹമ്മദ് ഷമി.
ഡൽഹി ക്യാപിറ്റൽസ് സ്‌ക്വാഡ്:
Read more
” ഫാഫ് ടു പ്ലെസിസ്, ജെക്ക് ഫ്രേസർ, അഭിഷേക് പോറൽ, കെ എൽ രാഹുൽ, അക്‌സർ പട്ടേൽ, ട്രിസ്റ്റൻ സ്റ്റബ്ബ്സ്, വിപ്രാജ് നിഗം, മിച്ചൽ സ്റ്റാർക്ക്, കുൽദീപ് യാദവ്, മോഹിത് ശർമ്മ, മുകേഷ് കുമാർ.