'ലക്ഷ്മി ഒരു സാരി ഉടുത്ത് വരാനായി 19 പേര് ഇവിടെ കാത്തിരിക്കുകയാണ്'; പൊട്ടിത്തെറിച്ച് സാജന്‍ സൂര്യ, ഷോയില്‍ നിന്ന് കരഞ്ഞു കൊണ്ട് ഇറങ്ങി ലക്ഷ്മിപ്രിയ

സ്റ്റാര്‍ മാജിക് റിയാലിറ്റി ഷോയെ സംബന്ധിച്ചുള്ള വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. മറ്റൊരു റിയാലിറ്റി ഷോയാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. സൂര്യ ടിവിയിലെ അരം പ്ലസ് അരം കിന്നരം എന്ന ഷോയില്‍ നിന്നും നടി ലക്ഷ്മിപ്രിയ കരഞ്ഞു കൊണ്ടിറങ്ങുന്ന പ്രൊമോ വീഡിയോയാണ് വൈറലാകുന്നത്.

സാജന്‍ സൂര്യ, രാജേഷ് ഹെബ്ബര്‍, പ്രീത, സൗപര്‍ണ്ണിക എന്നീ മിനിസ്‌ക്രീന്‍ താരങ്ങളാണ് ഈ ഷോയില്‍ മത്സരാര്‍ത്ഥികളായി എത്തുന്നത്. സാജന്‍ സൂര്യയുമായി വഴക്കിട്ട് കരഞ്ഞു കൊണ്ട് ഷോയില്‍ നിന്ന് ഇറങ്ങി പോകുന്ന ലക്ഷ്മിപ്രിയയെ ആണ് പ്രൊമോ വീഡിയോയില്‍ കാണാനാവുക. സംവിധായകന്‍ സിദ്ദിഖ് അതിഥിയായി എത്തിയ എപ്പിസോഡിനിടയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറുന്നത്.

”സീരിയലില്‍ കാണിക്കുന്ന തരത്തിലുള്ള പെണ്ണുങ്ങളുടെ നുണയും കുറ്റവും, നിങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ എന്റെ മുഖത്ത് നോക്കി പറയാമായിരുന്നു. 19 പേര് ഒരു മണിക്കൂര്‍ ഇവിടെ ലക്ഷ്മിക്കായി കാത്തിരിക്കുകയാണ്, ലക്ഷ്മി ഒരു സാരി ഉടുത്ത് വരാന്‍ വേണ്ടി” എന്നാണ് സാജന്‍ ലക്ഷ്മിയോട് പറയുന്നത്.

ചേട്ടാ അല്ല എന്ന് പറഞ്ഞ് ലക്ഷ്മി തന്റെ ഭാഗം പറയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്. താന്‍ വരുന്ന ദിവസം തന്നെ ഇങ്ങനെയൊരു ഇഷ്യൂ ഉണ്ടായെന്ന് വെച്ചാല്‍ എന്നാണ് സിദ്ദിഖ് പറയുന്നത്. നിങ്ങളുടെ തലയില്‍ ആരും ബോംബൊന്നും ഇട്ടില്ലല്ലോയെന്ന് പ്രീത ചോദിക്കുന്നുണ്ട്.

തനിക്ക് ഈ ഫ്ളോറില്‍ ഇരിക്കാനായി വളരെയധികം ബുദ്ധിമുട്ടുണ്ട്. ലക്ഷ്മി അങ്ങനെയല്ലെന്ന് പറഞ്ഞ് കാര്യങ്ങള്‍ വിശദീകരിക്കാന്‍ സാജന്‍ സൂര്യ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇത് കേള്‍ക്കാന്‍ ലക്ഷ്മി തയ്യാറാവുന്നില്ല. കരയുന്ന ലക്ഷ്മിയെ ആണ് വീഡിയോയില്‍ കാണുന്നത്. കാര്യങ്ങള്‍ വിശദീകരിക്കാന്‍ ലക്ഷ്മി പ്രിയ ശ്രമിക്കുന്നുണ്ടെങ്കിലും താന്‍ പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിപ്പോവുകയാണ് ലക്ഷ്മി പ്രിയ.

Read more

വികരഭരിതയായി പുറത്തേക്ക് പോയ ലക്ഷ്മിക്ക് പിന്നാലെയായി സാജനും രാജേഷും ചെല്ലുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. ലക്ഷ്മി പ്രിയ പരിപാടിയുടെ ഷൂട്ടിംഗ് ഫ്ളോറില്‍ നിന്നും ഇറങ്ങിപ്പോയെന്നാണ് ദിനേശ് പണിക്കര്‍ വീഡിയോ പങ്കുവച്ച് കുറിച്ചത്. ലക്ഷ്മി ചേച്ചി ഷോ വിട്ട് പോവുമോയെന്ന് ചോദിച്ചായിരുന്നു സൗപര്‍ണിക വീഡിയോ ഷെയര്‍ ചെയ്തത്.