'കോമഡിക്ക് വേണ്ടി എന്തും പറയുമോ? നാണക്കേട്..'; ശ്രീവിദ്യയ്ക്കും ബിനു അടിമാലിക്കും വിമര്‍ശനം, സ്റ്റാര്‍ മാജിക് വിവാദം

സ്റ്റാര്‍ മാജിക് ഷോയുടെ പ്രമോ വീഡിയോക്കെതിരെ രൂക്ഷ വിമര്‍ശനം. ഷോയുടെ പ്രമോ വീഡിയോയില്‍ തനിക്ക് ബിനു അടിമാലിക്കൊപ്പം കിടക്ക പങ്കിടാനാണ് താല്‍പര്യമെന്ന് ശ്രീവിദ്യ പറഞ്ഞതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. കോമഡിയാവാം, പക്ഷെ ഇത് അല്‍പം കൂടിപ്പോയി എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഒരു ഗെയിമിന്റെ ഭാഗമായി ശ്രീവിദ്യയും അനുവും ഒരു കിടക്കയില്‍ പുതച്ചിരിക്കുന്നതാണ് പ്രമോ വീഡിയോയിലുള്ളത്. പിന്നാലെ തനിക്ക് ഈ കിടക്ക പങ്കിടാന്‍ താല്‍പര്യം അനുവിന് ഒപ്പം അല്ലായിരുന്നു എന്നാണ് ശ്രീവിദ്യ പറയുന്നത്.

ഇതോടെ ആരുടെ കൂടെയായിരുന്നുവെന്ന് മറ്റുള്ളവര്‍ ചോദിക്കുമ്പോള്‍ ‘എനിക്ക് ബിനു ചേട്ടനൊപ്പം ആയിരുന്നു ഇന്‍ട്രസ്റ്റ്’ എന്നാണ് ശ്രീവിദ്യ പറയുന്നത്. ഇതു കേട്ടതും ബിനു അടിമാലി ഓടിവന്ന് കിടക്കയിലേക്ക് ചാടി വീഴുന്നതായും വീഡിയോയില്‍ കാണിക്കുന്നുണ്ട്.

സംഭവം കണ്ട് അതിഥിയായി എത്തിയ ലെന അടക്കം എല്ലാവരും പൊട്ടി ചിരിക്കുന്നുണ്ട്. ഈ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. പിന്നാലെ വ്യാപകമായ വിമര്‍ശനങ്ങളാണ് ശ്രീവിദ്യയുടെ ഡയലോഗിന് എതിരെ വരുന്നത്. കോമഡിക്ക് വേണ്ടി എന്തും പറയാം എന്നാവരുത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍.

”ഇത്രയും മോശം ഡയലോഗുകള്‍ പറഞ്ഞല്ല ആരാധകരെ സന്തോഷിപ്പിക്കേണ്ടത്, വളരെ മോശം”, ”ഇത് പലരും വീട്ടില്‍ ഫാമിലിയായി കാണുന്ന പരിപാടിയല്ലേ, കുറച്ച് നല്ല രീതിയില്‍ പെരുമാറാന്‍ ശ്രദ്ധിക്കണം”, ”എന്തൊരു നാണക്കേടാണ്, സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത പരിപാടി”, ”സ്റ്റാര്‍ മാജിക് ഇത്ര അധപതിച്ചോ, നിനക്ക് അവന്റെ കൂടെ കിടക്കണമെങ്കില്‍ ഞങ്ങളോട് എന്തിനാ പറയണേ” എന്നിങ്ങനെയുള്ള കമന്റുകളാണ് പ്രമോ വീഡിയോക്ക് താഴെ എത്തുന്നത്.

Read more