തള്ളിയിട്ടൊന്നും കാര്യമില്ല, ഇത് ബെഡ്‌റൂമില്‍ ക്യാമറ വെയ്ക്കുന്നത് പോലെയുള്ള ഏര്‍പ്പാട്; കമല്‍ഹാസന്റെ ബിഗ് ബോസിനെതിരെ വിമര്‍ശനവുമായി തമിഴ് നടന്‍

വലിയ വിവാദങ്ങളിലൂടെയാണ് കമല്‍ഹാസന്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ മുന്നോട്ട് പോകുന്നത്. തമിഴ് സംസ്‌കാരത്തിന് ചേര്‍ന്ന ടെലിവിഷന്‍ പരിപാടിയല്ല ബിഗ് ബോസ് എന്ന വിമര്‍ശനത്തിന് പിന്നാലെ സ്ത്രീവിരുദ്ധമായ കമന്റുകള്‍ കൊണ്ട് ഇത് വാര്‍ത്തകളിലിടം നേടിയിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത തമിഴ് നടന്‍ ബയില്‍വന്‍ രംഗനാഥന്‍

എന്താണ് ബിഗ് ബോസ്, ബെഡ് റൂമില്‍ ക്യാമറ വെയ്ക്കുന്നത് പോലെയുള്ള ഒരേര്‍പ്പാട്. നിങ്ങള്‍ ആ ഷോയിലൂടെ ഒന്ന് കണ്ണോടിച്ച് നോക്കൂ. മനുഷ്യരുടെ മനസ്സില്‍ വിഷം നിറയ്ക്കുന്നതല്ലാത്ത എന്തെങ്കിലും കാണാനുണ്ടോ. ഒരാളുടെ ഏറ്റവും സ്വകാര്യമായ കാര്യങ്ങള്‍ കാണിച്ച് മറ്റുള്ളവരെ പുളകം കൊള്ളിക്കുന്നു. അത്രമാത്രം.

Read more

ഇനി കമലഹാസന്റെ കാര്യം. എന്താണ് ഷോയില്‍ അദ്ദേഹത്തിന്റെ റോള്‍. ആര്‍ക്കെങ്കിലും എന്തെങ്കിലും ഉപദേശം അദ്ദേഹം നല്‍കുന്നുണ്ടോ. ഇല്ല എന്നതാണ് വാസ്തവം ദേശീയ മാധ്യമവുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.