'ഏറ്റവും കൂടുതല്‍ ഫാന്‍സ് അസോസിയേഷനുള്ള പെണ്‍ താരം'; ചര്‍ച്ചയായി രാജ് കലേഷിന്റെ പോസ്റ്റ്

അവതാരകന്‍, നടന്‍, മജീഷ്യന്‍ തുടങ്ങി ഒരുപാട് മേഖലകളില്‍ തിളങ്ങിയ താരമാണ് രാജ് കലേഷ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഒരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നടിയും നര്‍ത്തകിയും മോഡലുമായ സുഹൃത്ത് മൃദുല വിജയ്‌യെ കുറിച്ചാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി.

“”ഏറ്റവും കൂടുതല്‍ ഫാന്‍സ് അസോസിയേഷനുള്ള പെണ്‍ താരം”” എന്നാണ് മൃദുലയെ പരിചയപ്പെടുത്തികൊണ്ട് കലേഷ് കുറിച്ചിരിക്കുന്നത്. മിനിസ്‌ക്രീനില്‍ തിളങ്ങുന്ന താരമാണ് മൃദുല. നിരവധി സീരിയലുകളുടെ ഭാഗമായ താരം സ്റ്റാര്‍ മാജിക് എന്ന ഗെയിം ഷോയിലും എത്തുന്നുണ്ട്.

മിനി സ്‌ക്രീനില്‍ ഒന്നാം നിര നായികമാര്‍ക്കൊപ്പം തന്നെയുള്ള മൃദുലയ്ക്ക് അല്ലാതെ ഈ പരിവേഷം മറ്റാര്‍ക്കാകും ഉണ്ടാകുന്നത് എന്നും ആരാധകര്‍ ചോദിക്കുന്നത്. തമിഴ്, മലയാളം ചിത്രങ്ങളില്‍ വേഷമിട്ടിരുന്നവെങ്കിലും മിനിസ്‌ക്രീനിലൂടെയാണ് മൃദുല ശ്രദ്ധേയായത്.

Read more

പതിനഞ്ചാം വയസിലാണ് ജെനിഫര്‍ കറുപ്പയ്യ എന്ന തമിഴ് സിനിമയില്‍ മൃദുല വേഷമിടുന്നത്. കടന്‍ അന്‍പൈ മുറിക്കും എന്ന ചിത്രത്തിലും താരം വേഷമിട്ടു. സെലിബ്രേഷന്‍, കൗമുദി എന്നിവയാണ് മലയാള ചിത്രങ്ങള്‍. എന്നാല്‍ കൗല്യാണസൗഗന്ധികം എന്ന ആദ്യ സീരിയയിലൂടെയാണ് താരം ശ്രദ്ധേയായത്.