ഇപ്പോഴും കൗമാരക്കാരിയാണെന്നാണോ വിചാരം? സൈബര്‍ സദാചാര ഗുണ്ടകള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി സമാന്ത

സോഷ്യല്‍ മീഡിയയില്‍ നടിമാര്‍ക്കെതിരെ പലപ്പോഴും മോശമായ പ്രതികരണങ്ങള്‍ ഉണ്ടാകാറുണ്ട്. സോഷ്യല്‍ മീഡിയയയില്‍ സദാചാര ഗുണ്ടകളുടെ ആക്രമണം നേരിടാത്തവരായി നടിമാരാരും തന്നെ ബാക്കിയില്ലെന്നതാണ് സത്യാവസ്ഥ. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ തനിക്ക് നേരെ ഉയര്‍ന്ന സദാചാര ആക്രമണത്തിനെതിരെയുള്ള സമാന്തയുടെ പ്രതികരണമാണ് വൈറലാകുന്നത്.

സമാന്തയുടേയും നാഗ ചൈതന്യയുടേയും വിവാഹ മോചനത്തിന് മുമ്പായിരുന്നു സംഭവം. തങ്ങളുടെ ഒരു വിവാഹ വാര്‍ഷികം ആഘോഷിക്കാനായി സമാന്തയും നാഗ ചൈതന്യയും വിദേശ യാത്ര നടത്തിയിരുന്നു. യാത്രയില്‍ നിന്നുമുള്ള ചിത്രങ്ങളും താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇക്കൂട്ടത്തില്‍ ബിക്കിനി ധരിച്ചുള്ള തന്റെ ചിത്രവും സമാന്ത പങ്കുവച്ചിരുന്നു. . കല്യാണം കഴിഞ്ഞ സ്ത്രീയെ പോലെ പെരുമാറാനായിരുന്നു സദാചാരവാദികള്‍ സോഷ്യല്‍മീഡിയയില്‍ സമാന്തയോട് ആവശ്യപ്പെട്ടത്. കൗമാരക്കാരെ പോലെ പെരുമാറാതിരിക്കാനും അവര്‍ ഉപദേശിച്ചിരുന്നു.

Read more

സോഷ്യല്‍ മീഡിയയുടെ ഇത്തരം സദാചാരം പഠിപ്പിക്കലുകള്‍ക്ക് അര്‍ഹിക്കുന്ന മറുപടി തന്നെയായിരുന്നു സമാന്ത നല്‍കിയത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സമാന്ത മറുപടി നല്‍കിയത്. ”വിവാഹ ശേഷം ഞാന്‍ എങ്ങനെ ജീവിക്കണമെന്ന് പറയാന്‍ അവകാശമുണ്ടെന്ന് കരുതുന്ന എല്ലാവരോടുമായി” എന്നു കുറിച്ചു കൊണ്ട് നടുവിരല്‍ നമസ്‌കാരത്തിന്റെ ചിത്രം പങ്കുവെക്കുകയായിരുന്നു സമാന്ത ചെയ്തത്.