സൂപ്പര്‍ സ്റ്റാറിനെ കാണാന്‍ കയറി; പക്ഷേ, വെള്ളിത്തിരയില്‍ കണ്ടത് ഇന്റര്‍വ്യൂ സ്റ്റാറിനെ; ജയിലറിന്റെ പേരില്‍ പടം മാറുന്നു; പണം പോകുന്നു

രജനികാന്ത് ചിത്രം ജയിലറും ധ്യാൻ ശ്രീനിവാസൻ നായകനായെത്തിയ മലയാള ചിത്രം ജയിലറും തിയേറ്ററുകളിൽ എത്തിയതോടെ ആശയകുഴപ്പത്തിലായിരിക്കുകയാണ് പ്രേക്ഷകർ. രണ്ട് ചിത്രങ്ങളും പ്രദർശിപ്പിക്കുന്ന തിയേറ്ററുകളിൽ ടിക്കറ്റ് എടുക്കുന്നവർക്ക് സിനിമ മാറിപോകുന്നതായാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്.

ഓൺലൈൻ വഴിയും തിയേറ്ററുകളിൽ എത്തിയും ടിക്കറ്റ് എടുക്കുന്നവർക്ക് ഇത്തരത്തിൽ അബദ്ധം പറ്റുന്നുണ്ട്. സിനിമ തുടങ്ങിയ ശേഷമാണ് ചിത്രം മാറിപ്പോയി എന്ന കാര്യം പലരും അറിയുന്നത്. തമിഴ് ജയിലർ ഓഗസ്റ്റ് 10നും മലയാളം ജയിലർ ഓഗസ്റ്റ് 18നുമാണ് റിലീസ് ചെയ്തത്.

രണ്ട് സിനിമകളും ഒരേദിവസമാണ് രണ്ട് സിനിമകളും റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത് എങ്കിലും രജനികാന്തിന്റെ ജയിലർ റിലീസ് പ്രഖ്യാപിച്ചതോടെ ധ്യാൻ ശ്രീനിവാസൻ നായകനായെത്തിയ ജയിലർ മാറ്റിവയ്ക്കുകയായിരുന്നു. ‘ജയിലർ’ എന്ന പേരിൽ ഒരു ദിവസം തന്നെ രണ്ട് ചിത്രങ്ങളും തിയേറ്ററുകളിൽ എത്തുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നിരുന്നു.

Read more

ഏറെ കാലത്തിനു ശേഷം സൂപ്പർ താരം രജനി നായകനായി എത്തിയ ജയിലർ തിയേറ്ററുകളിൽ ഹൗസ്ഫുളായി പ്രദർശനം തുടരുകയാണ്. തെന്നിന്ത്യയിലെ പ്രധാന നായകന്മാരും താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.