'കരിക്ക് 90-കളില്‍ ഫ്രീസ് ആയിരിക്കുകയാണ്, പഴയ മുകേഷും ജഗദീഷും അശോകനും ഒക്കെ ഫോട്ടോസ്റ്റാറ്റായി അവതരിച്ച ഫീല്‍'; വിമര്‍ശനം

വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടിയ വെബ് സീരിസ് ആണ് കരിക്ക്. കലക്കാച്ചി എന്ന എപ്പിസോഡ് ആണ് പുതുതായി എത്തിയിരിക്കുന്നത്. കലക്കാച്ചിക്ക് എതിരെ വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തുന്നുണ്ട്. രാജീവ് രാമചന്ദ്രന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കരിക്ക് ടീമിന്റെ സെന്‍സിബിലിറ്റി 1990 കളില്‍ ഫ്രീസായിരിക്കുകയാണ് എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. പഴയ മുകേഷും സായ്കുമാറും സിദ്ദീഖും ജഗദീഷും അശോകനും ഒക്കെ ഫോട്ടോസ്റ്റാറ്റായി അവതരിച്ച ഫീല്‍ ആണ് കലക്കാച്ചി തന്നതെന്നാണ് വിമര്‍ശനം.

കുറിപ്പ്:

കരിക്കിന്റെ ‘കലക്കാച്ചി’യിലെ പെര്‍ഫോമേഴ്‌സ് എല്ലാം കൊള്ളാം, ഓവറോള്‍ പ്രൊഡക്ഷനും. അനു കെ അനിയന്‍ ഇന്‍ പര്‍ട്ടിക്കുലര്‍. പക്ഷെ അവരുടെ സെന്‍സിബിലിറ്റി 1990 കളില്‍ ഫ്രീസായിരിക്കുകയാണ് എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. പലിശക്കാരന്‍ വില്ലനും നന്മനിറഞ്ഞ ഓട്ടോക്കാരന്‍ സുധി – അല്ല സിബി – യും ടൂട്ടി എന്ന പൊട്ടന്‍ ഗൂണ്ടാ സൈഡ് കിക്കും എല്ലാം കൂടി വണ്ടി 90 വിട്ട് ഒരടി മുന്നോട്ട് നീങ്ങിയിട്ടില്ല.

പഴയ മുകേഷും സായ്കുമാറും സിദ്ദീഖും ജഗദീഷും അശോകനും ഒക്കെ ഫോട്ടോസ്റ്റാറ്റായി അവതരിച്ച ഫീല്‍. കരിക്ക് ടീം മൊത്തം 90 കളില്‍ ജനിച്ചവരാണെന്നോര്‍ക്കുമ്പോഴാ സീന്‍ കൂടുതല്‍ ഡാര്‍ക്കാവുന്നത്. അവരുടെ തന്നെ പേച്ച് കടമെടുത്താല്‍ ‘മാമനോടൊന്നും തോന്നല്ലേ മക്കളേ’!