മൂന്നാർ സൗന്ദര്യം ആസ്വദിച്ച് രഞ്ജിനി ജോസ്; കൂടെയുള്ള ആൾ ആരെന്ന് സോഷ്യൽ മീഡിയ !

മലയാളികളുടെ പ്രിയ ഗായികയാണ് രഞ്ജിനി ജോസ്. വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് ശ്രദ്ധേയയായ രഞ്ജിനി ഭക്തിഗാന ആൽബങ്ങളിൽ പാടിയാണ് പിന്നണി ഗാനരംഗത്ത് എത്തുന്നത്. ഷാജി കൈലാസ്‌ ചിത്രം റെഡ് ചില്ലീസിലൂടെ അഭിനയത്തിലും രഞ്ജിനി അരങ്ങേറ്റം കുറിച്ചിരുന്നു. സോഷ്യൽ മീഡിയയിലും താരം ഏറെ സജീവമാണ്.

‘മൗണ്ടൻ കോളിങ്’ എന്ന അടികുറിപ്പോടെ പങ്കുവച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. രഞ്ജിനിയോടൊപ്പമുള്ള ആൾ ആരാണ്? രഞ്ജിനി പ്രണയത്തിലായോ എന്നൊക്കെയുള്ള നിരവധി സംശയങ്ങളാണ് ആരാധകർക്കുള്ളത്.


രഞ്ജിനിയും മലയാളത്തിലെ പ്രശസ്ത ഗായകനും തമ്മിൽ പ്രണയത്തിലെന്ന് തരത്തിൽ കുറച്ച് നാളുകൾക്ക് മുൻപ് വാർത്തകൾ വന്നിരുന്നു. ഗായകന്റെ ജന്മദിനത്തിൽ രഞ്ജിനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചക്ക് തുടക്കം കുറിച്ചത്.

എന്നാൽ ഇതിനു പ്രതികരണമറിയിച്ച് രഞ്ജിനി രംഗത്ത് വന്നിരുന്നു. ഒരു ബർത്ത് ഡേ പോസ്റ്റിൽ ടാഗ് ചെയ്താൽ ഞാൻ അദ്ദേഹത്തെ കല്യാണം കഴിക്കാൻ പോവുന്നു എന്നാണോ എന്ന ചോദ്യവുമായി രഞ്ജിനി ഒരു വീഡിയോ പങ്കുവച്ചത്.

Read more

2003ൽ ഡിജെയും സൗണ്ട് എഞ്ചിനിയറുമായ റാം നായരുമായി രഞ്ജിനിയുടെ വിവാഹം നടന്നുവെങ്കിലും ഇരുവരുടെയും ദാമ്പത്യബന്ധം അധികകാലം നീണ്ടുനിന്നില്ല. എന്നാൽ തങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കൾ ആണെന്ന് രഞ്ജിനി മുൻപ് ഒരിക്കൽ പറഞ്ഞിരുന്നു.