കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസിലെ വധശിക്ഷ ചോദ്യംചെയ്ത് പ്രതി അമീറുല്‍ ഇസ്ലാം സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷ റദ്ദാക്കണമെന്നാണ് ആവശ്യം.
കേസില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിന് ഉത്തരവിടണം. അതുവഴി യഥാര്‍ഥപ്രതിയെ കണ്ടെത്തണമെന്നും അപ്പീലില്‍ പറയുന്നു.
Read more
2016 ഏപ്രില്‍ 28-നാണ് യുവതിയെ കനാല്‍ പുറമ്പോക്കിലെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മറുനാടന്‍ തൊഴിലാളിയായ അമീറുള്‍ ഇസ്ലാമിനെ ജൂണ്‍ 14-ന് കാഞ്ചീപുരത്തുനിന്ന് പ്രത്യേകാന്വേഷണസംഘം അറസ്റ്റുചെയ്തു. 2017 ഡിസംബര്‍ 14-നാണ് വിചാരണക്കോടതി ശിക്ഷവിധിച്ചത്.