സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കി തന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയത് അറിഞ്ഞിരുന്നില്ലെന്ന് ആകാശ് തില്ലങ്കേരിയുടെ മൊഴി. അര്‍ജുന്‍ ആയങ്കിയുടെ സ്വര്‍ണക്കടത്ത് ബന്ധം താന്‍ ഏറിഞ്ഞത് ഏറെ വൈകിയാണെന്നും ആകാശ് തില്ലങ്കേരി കസ്റ്റംസിന് മുന്നില്‍ മൊഴി കൊടുത്തു.
പാര്‍ട്ടിപ്രവര്‍ത്തകന്‍ എന്ന സൗഹൃദം മാത്രമാണ് താനും അര്‍ജുനും തമ്മിലുള്ളതെന്നായിരുന്നു ആകാശിന്റെ മൊഴി. ഇന്നലെ 12 മണിക്കൂറോളമാണ് ആകാശിനെ കസ്റ്റംസ് ചോദ്യം ചെയതത്.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അര്‍ജുന്‍ ആയങ്കിയുടേതെന്ന് സംശയിക്കുന്ന ശബ്ദ ശകലങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ടി പി കേസ് പ്രതിയായ മുഹമ്മദ് ഷാഫിക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയത്. മുഹമ്മദ് ഷാഫിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്തത്.
Read more
അതേസമയം ടിപി കേസില്‍ ജയിലില്‍ കഴിയുന്ന കൊടി സുനിയെ ചോദ്യം ചെയ്യാനാണ് കസ്റ്റംസ് നീക്കം.