പഠിക്കാന്‍ മിടുക്കി; പക്ഷേ, പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞു; പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല പുത്തന്‍ചന്തയില്‍ ജയകൃഷ്ണന്‍, രത്‌നകുമാരി ദമ്പതികളുടെ രണ്ടാമത്തെ മകളായ ആര്യകൃഷ്ണയെയാണ് കിടപ്പ് മുറിയില്‍ (16) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്യ വര്‍ക്കല ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മൂത്ത സഹോദരനാണ് കുട്ടി തൂങ്ങി നില്‍ക്കുന്നത് ആദ്യം കാണുന്നത്.

പഠിക്കാന്‍ മിടുക്കിയായ ആര്യ കൃഷ്ണയ്ക്ക് ക്രിസ്മസ് പരീക്ഷയില്‍ മാര്‍ക്ക് കുറവായിരുന്നുവെന്നും ഇതിന്റെ വിഷമത്തിലാണ് കുട്ടി വീട്ടിലേക്ക് പോയതെന്നുമാണ് അധ്യാപകരും പിടിഎ അധികൃതരും പറയുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ പഴയചന്ത ജംഗ്ഷനില്‍ പച്ചക്കറി കട നടത്തുന്നവരാണ്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.

Read more

വൈകിട്ട് ആറ് മണിയോടെ സ്‌കൂള്‍ വിട്ട് വന്ന രണ്ടാമത്തെ അനുജത്തിയുമായി സഹോദരന്‍ വീട്ടിലെത്തിയപ്പോഴാണ് കൃഷ്ണപ്രിയയെ കിടപ്പ് മുറിയിലെ ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് കണ്ടത്. ഉടന്‍ തന്നെ കുട്ടിയെ വര്‍ക്കല ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍.