സംസ്ഥാനത്ത് മണ്‍സൂണ്‍ മഴ 14 ശതമാനം കുറഞ്ഞെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ കണ്ടെത്തല്‍. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മഴ നന്നായി കുറഞ്ഞപ്പോള്‍ പതിനൊന്നു ജില്ലകളില്‍ സാധാരണ രീതിയിലുള്ള മഴകിട്ടിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഓഗസ്റ്റ് ഒന്നാം തീയതിയാണ് കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലകളായ കണിച്ചാറിലും കോളയാട്ടും മഴയും മണണ്ണിടിച്ചിലും ഉണ്ടായത്. മൂന്നുപേരുടെ ജീവനെടുത്ത ഈ അപകടം മേഘ വിസ്ഫോടനം കൊണ്ടല്ല തുടര്‍ച്ചയായ മഴകൊണ്ടുണ്ടായ മണ്ണിടിച്ചില്‍കാരണമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ജൂലൈ മാസത്തില്സാധാരണയെക്കാള് 40 ശതമാനം വരെ അധികം മഴ കിട്ടി. ഓഗസ്റ്റ് ഒന്നിന് 24 മണിക്കൂറിനുള്ളില്‍ 6 മുതല്‍ 11 സെന്റി മീറ്റര്‍വരെ മഴയും ഇവിടെ പെയ്തു. ഇതോടെയാണ് വ്യാപകമായി മണ്ണിടിഞ്ഞത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ അവസാനം വരെ നീണ്ട ഇത്തവണത്തെ മണ്‍സൂണ്‍കാലത്ത് സംസ്ഥാനത്ത് 1736 മില്ലീ മീറ്റര്‍ മഴ കിട്ടി.
Read more
ഇത് സാധാരണ ഈ കാലയളവില്‍ ലഭിക്കേണ്ടതിനെക്കാള്‍ 14 ശതമാനം കുറവാണെന്നും ഒക്ടോബര്‍ ഇരുപതാം തീയതിയോടെ കാലവര്‍ഷം കേരളത്തില്‍ നിന്ന് പിന്‍വാങ്ങുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.