കേരളത്തിൽ വാക്സിൻ എടുക്കാത്ത 1707 അധ്യാപകർ; കൂടുതൽ മലപ്പുറത്ത്, വിദ്യാഭ്യാസ മന്ത്രി കണക്കുകൾ പുറത്ത് വിട്ടു

കേരളത്തിൽ കോവിഡ് വാക്സിൻ സ്വീകരിക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും കണക്കുകൾ വിദ്യഭ്യാസമനത്രി വി. ശിവൻകുട്ടി പുറത്ത് വിട്ടു. 1707 പേരാണ് ഇനി വാക്സിൻ സ്വീകരിക്കാനുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. ജില്ലകൾ തിരിച്ചുളള കണക്കുകളാണ് മന്ത്രി പുറത്ത് വിട്ടത്.

വാക്സിൻ സ്വീകരിക്കാത്തവരിൽ 1066 പേർ എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ അധ്യാപകരാണ്. 189 അനാധ്യാപകരും വാക്സീൻ എടുത്തിട്ടില്ല. ഹയർ സെക്കൻഡറി അധ്യാപകരിൽ 200 പേരും അനധ്യാപകരിൽ 23 പേരും വാക്സീനെടുത്തിട്ടില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വിഎച്ച് എസ് ഇയിൽ 229 അധ്യാപകർ വാക്സീനെടുത്തിട്ടില്ല.

ആരോഗ്യ പ്രശ്‌നങ്ങളാൽ വാക്‌സിൻ എടുക്കാത്തവർ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും അല്ലാത്തവർ ആഴ്ച തോറും ആർടിപിസിആർ പരിശോധന ഫലം ഹാജരാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഇതിന് തയ്യാറാകാത്തവർ വേതനമില്ലാത്ത അവധിയിൽ പ്രവേശിക്കണമെന്നും വാക്‌സിനേഷൻ എടുക്കാത്ത അധ്യാപകർ സാമൂഹിക പ്രതിബദ്ധതയുടെ പേരിൽ സ്‌കൂളിൽ വരരുതെന്നും മന്ത്രി അഭ്യർഥിച്ചു.

ജില്ല തിരിച്ചുള്ള കണക്ക്

Read more

തിരുവനന്തപുരത്ത 110
കൊല്ലം 90
പത്തനംതിട്ട 51
അലപ്പുഴ 89
കോട്ടയം 74
ഇടുക്കി 43
എറണാകുളം 106
തൃശ്ശൂർ 124
പാലക്കാട് 61
മലപ്പുറം 201
കോഴിക്കോട് 151
വയനാട് 29
കണ്ണൂർ 90
കാസർകോട് 36