ഒരുമിച്ചുള്ള 42 വർഷം; വിവാഹ വാര്‍ഷികം ആഘോഷിച്ച് പിണറായി വിജയനും കമലയും

നാല്‍പത്തി രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഫെയ്‌സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പങ്കുവെച്ചു കൊണ്ടാണ് മുഖ്യമന്ത്രി വിവാഹ വാര്‍ഷികമാണെന്ന് അറിയിച്ചത്.

‘ഒന്നിച്ചുള്ള നാല്‍പത്തി രണ്ട് വര്‍ഷങ്ങള്‍’എന്ന കുറിപ്പോടു കൂടിയാണ് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ചിത്രം പങ്കുവെച്ചത്.

1979 സെപ്തംബര്‍ 2ന് തലശ്ശേരി ടൗണ്‍ഹാളില്‍ വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനും തൈക്കണ്ടിയില്‍ കമലയും വിവാഹിതരായത്. വിവാഹിതനാകുമ്പോള്‍ കൂത്തുപറമ്പ് എംഎല്‍എയും കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു പിണറായി വിജയന്‍.

View this post on Instagram

A post shared by Pinarayi Vijayan (@pinarayivijayan)

Read more