തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട മഴയക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മധ്യ തെക്കന്‍ കേരളത്തിലെ മലയോര മേഖലകളിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യത എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്തെ 9 ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് മഴ പെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്.
Read more
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഐഎംഡി-ജിഎഫ്എസ് മോഡല്‍ പ്രകാരം ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ മഴ ഉണ്ടാകുക എന്നും പ്രവചിച്ചിട്ടുണ്ട്. അടുത്ത അഞ്ചു ദിവസങ്ങളില്‍ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകള്‍ ഒഴികെ മറ്റു ജില്ലകളില്‍ മഴയുണ്ടാകാന്‍ സാധ്യത ഉണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.