പത്തനംതിട്ടയില്‍ 13 വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദ്ദനം; കേസെടുത്ത് കൂടല്‍ പൊലീസ്

പത്തനംതിട്ടയില്‍ 13 വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദ്ദനം. പത്തനംതിട്ട കൂടലില്‍ ആണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശിശുക്ഷേമ സമിതിയ്ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതി ലഹരിയ്ക്ക് അടിമയാണെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

സംഭവം നടന്നത് എപ്പോഴെന്ന് വ്യക്തമല്ല. ശിശുക്ഷേമ സമിതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബെല്‍റ്റ് പോലൊരു വസ്തു ഉപയോഗിച്ച് കുട്ടിയെ അടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കൂടല്‍ സ്റ്റേഷന്‍ പരിധിയിലെ നെല്ലി നുരുപ്പ എന്ന സ്ഥലത്തുള ഒരു വീട്ടിലാണ് സംഭവം നടന്നത്.

Read more

തുറന്നിട്ടിരുന്ന വാതിലിലൂടെ ഒരു ബന്ധുവാണ് വീഡിയോ ചിത്രീകരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ശിശുക്ഷേമ സമിതി ചെയര്‍മാന് ദൃശ്യങ്ങള്‍ ലഭിച്ചത്. പ്രാഥമികാന്വേഷണം നടത്തിയ ശേഷം ദൃശ്യങ്ങള്‍ സഹിതം കൂടല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കി. വീഡിയോ പരിശോധിച്ച് പൊലീസ് ആളെ തിരിച്ചറിഞ്ഞുവെന്നാണ് വിവരം.