കനല്‍ ഒരു തരി ആലത്തൂരില്‍; ഇടതിനെ കൈവിട്ട് കേരളം

കനല്‍ ഒരു തരി ഇത്തവണ ആലത്തൂരില്‍. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേരിട്ട കനത്ത തിരിച്ചടിയ്ക്ക് സമാനമായി ഇത്തവണയും സംസ്ഥാനത്ത് ഒരു സീറ്റില്‍ മാത്രമാണ് എല്‍ഡിഎഫിന് മുന്‍തൂക്കമുള്ളത്. ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണനാണ് നിലവില്‍ ഇടതുപക്ഷത്തിന് ആശ്വാസമാകുന്നത്.

Read more

ആലത്തൂരില്‍ എല്‍ഡിഎഫ് നിലവില്‍ 9862 വോട്ടുകള്‍ക്കാണ് മുന്നിലുള്ളത്. യുഡിഎഫിന്റെ രമ്യ ഹരിദാസ് നിലവില്‍ രണ്ടാം സ്ഥാനത്താണുള്ളത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ആറ്റിങ്ങല്‍ എല്‍ഡിഎഫിനൊപ്പമായിരുന്നെങ്കിലും നിലവില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി അടൂര്‍പ്രകാശാണ് ആറ്റിങ്ങലില്‍ മുന്നിലുള്ളത്.