അത്യുഷ്ണത്തിൽ പരിശീലനം; നിര്‍ജലീകരണം സംഭവിച്ച് ഡൽഹിയിൽ മലയാളി പൊലീസുകാരന് ദാരുണാന്ത്യം

ഡൽഹിയിൽ മലയാളി പോലീസുകാരൻ മരിച്ചു. അത്യുഷ്ണത്തിൽ പരിശീലനം നടത്തിയതിനെ തുടർന്ന് ഡല്‍ഹി പൊലീസില്‍ എഎസ്ഐയായ വടകര സ്വദേശി ബിനീഷാണ് (50) നീര്‍ജലീകരണം സംഭവിച്ച് മരിച്ചത്. ഡല്‍ഹി വസീറബാദിലെ പൊലീസ് ട്രെയിനിങ് സെന്‍ററില്‍ വച്ചായിരുന്നു ദാരുണമായ സംഭവം.

Read more

ഡല്‍ഹിയില്‍ ഇന്നലെ ചൂട് 49 ഡിഗ്രി സെല്‍സ്യസ് വരെ എത്തിയിരുന്നു. കൊടും ചൂട് വകവയ്ക്കാതെ ആയിരുന്നു പരിശീലനം. മൃതദേഹം ബാലാജി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിര്‍ജലീകരണം സംഭവിച്ചാണ് ബിനീഷിന്റെ മരണമെന്നാണ് പ്രാഥമിക നിഗമനം.