മലപ്പുറം അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. യുവതിയുടെ അകന്ന ബന്ധുക്കളും അയല്‍വാസിയുമടക്കം എട്ട് പേര്‍ക്കെതിരെയാണ് കുടുംബം പരാതി നല്‍കിയിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് പൊലീസ് മൂന്ന് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മാനസിക വെല്ലുവിളി നേരിടുന്ന 36കാരിയെ വിവിധ സ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ബലാത്സംഗത്തിന് പുറമേ യുവതിയില്‍ നിന്ന് 15 പവന്‍ സ്വര്‍ണം കവര്‍ന്നതായും പരാതിയുണ്ട്. കേസിലെ മുഖ്യപ്രതി യുവതിയെ പലര്‍ക്കായി കാഴ്ചവച്ചെന്നാണ് എഫ്‌ഐആറിലെ വിവരങ്ങള്‍.
യുവതിക്ക് മാനസിക വെല്ലുവിളിയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് പ്രതികള്‍ ബലാത്സംഗത്തിനിരയാക്കിയിരിക്കുന്നത്. എതിര്‍ക്കാന്‍ കഴിയില്ലെന്ന് മുഖ്യപ്രതിക്ക് അറിയാമെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു. സംഭവത്തിനുപിന്നില്‍ കൂടുതല്‍ ആളുകള്‍ ഉളളതായി സംശയമുണ്ടെന്നും യുവതിയുടെ കുടുംബം പറഞ്ഞു.
Read more
നിലവില്‍ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെ ഉടന്‍ പിടികൂടുമെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.