കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ഓച്ചിറ ആലുംപീടിക ആലുംതറ പടീറ്റതില്‍ വീട്ടില്‍ ആര്‍ രാജ്കുമാര്‍ ആണ് പൊലീസിന്റെ പിടിയിലായത്. യൂത്ത് കോണ്‍ഗ്രസ് കരുനാഗപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റാണ് പിടിയിലായ ആര്‍ രാജ്കുമാര്‍.
ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. 13കാരിയായ പെണ്‍കുട്ടിയാണ് പ്രതിയുടെ ലൈംഗിക പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ ഫോണിലൂടെ നിരന്തരം പ്രലോഭിപ്പിച്ച് വാഹനത്തില്‍ കയറ്റി ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പൊലീസിന് ലഭിച്ച പരാതി.
Read more
പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയിലായത്. ഓച്ചിറ പൊലീസ് ആണ് പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത് പ്രതിയെ പിടികൂടിയത്.