ഇടുക്കിയിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ചു; ഗർഭം ധരിച്ചത് ബന്ധുവായ എട്ടാം ക്ലാസുകാരനിൽ നിന്നും

ഇടുക്കി കട്ടപ്പനയിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ചു. ബന്ധുവായ പതിനാലുകാരനിൽ നിന്നാണ് താൻ ഗർഭം ധരിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി നൽകി. അമ്മവീടിന് സമീപത്തുള്ള ബന്ധുവായ പതിനാല് കാരനായ കുട്ടിയിൽ നിന്നുമാണ് ഒൻപതാം ക്ലാസുകാരി ഗർഭം ധരിച്ചത്. ആൺകുട്ടി എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. അതേസമയം ആൺകുട്ടിക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റും. വയറുവേദനയെത്തുടർന്ന് ഇന്ന് രാവിലെയാണ് പതിനാലുകാരിയെ ആശുപത്രിയിൽ പ്രവേശിച്ചത്. പെൺകുട്ടിയുടെ മാതാപിതാക്കൾ കുറച്ചുനാളുകളായി പിരിഞ്ഞുകഴിയുകയായിരുന്നു. പെൺകുട്ടി അച്ഛനൊപ്പമായിരുന്നു താമസം. സ്‌കൂൾ അവധിയായിരുന്ന സമയത്ത് അമ്മയുടെ വീട്ടിലേക്ക് പോയിരുന്നു. അമ്മയുടെ വീടിന് സമീപത്താണ് പതിനാലുകാരൻ്റെ വീട്. ബന്ധുവായ 14-കാരനെ ഇവിടെ വച്ചാണ് പെൺകുട്ടി പരിചയപ്പെടുന്നത്. തുടർന്നാണ് പീഡനമുണ്ടായതെന്നാണ് പെൺകുട്ടി നൽകുന്ന വിവരം.