ആശാ വർക്കർമാരുടെ സമരത്തിനെതിരെ വീണ്ടും സിപിഎമ്മിന്റെ അധിക്ഷേപം. യഥാർത്ഥ ആശാ വർക്കർമാരല്ല സമരത്തിലുള്ളതെന്നാണ് സിപിഎം നേതാവ് എ വിജയരാഘവൻ്റെ വിമർശനം. കുറച്ചുപേരെ പണം കൊടുത്ത് കൊണ്ടുവന്നിരുത്തിയിരിക്കുകയാണ്.
അഞ്ഞൂറുപേരെ എവിടെ നിന്നൊക്കെയോ പിടിച്ചുകൊണ്ടുവന്ന് കാശും കൊടുത്ത് റൂമും കൊടുത്ത് അവിടെ കിടത്തിയിരിക്കുകയാണ്. ആറ് മാസത്തെ സമരമാണ് ഇത്. അവർ അവിടെ നിന്നും പോകില്ല. ആശ പോയാൽ അംഗണവാടിയെ കൊണ്ടുവന്ന് ഇരുത്തുമെന്ന് എ വിജയരാഘവൻ അധിക്ഷേപിച്ചു.
ഇടതുപക്ഷത്തെ അട്ടിമറിക്കാനുള്ള സമരത്തിൻറെ ആയുധമാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. മൂന്നാമത് ഭരണം വരാതിരിക്കാൻ വലിയ പരിശ്രമം നടക്കുന്നു. എല്ലാ പ്രതിലോമ ശക്തികളും അതിന് വേണ്ടി ശ്രമിക്കുന്നു. അതിനുവേണ്ടി ദുർബലരെ ഉപയോഗിക്കുന്നുവെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ കുറ്റപ്പെടുത്തി. മലപ്പുറം എടപ്പാളിൽ സിപിഎം പൊതുയോഗത്തിലാണ് എ വിജയരാഘവൻറെ രൂക്ഷ വിമർശനം.